സംസ്ഥാന സ്കൂൾ കലോത്സവത്തിന് തിരശ്ശീല വീഴുമ്പോൾ കലാ കിരീടം കണ്ണൂരിന് സ്വന്തം. നീണ്ട 23 വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് കണ്ണൂർ സ്വർണ്ണ കപ്പിൽ മുത്തമിടുന്നത്.
952 പോയിന്റു നേടിയാണ് കലാകിരീടം കണ്ണൂർ സ്വന്തമാക്കിയത്. നാലാം തവണയാണ് കണ്ണൂർ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കിരീടം നേടുന്നത്.
949 പോയിന്റുമായി കോഴിക്കോട് ജില്ല രണ്ടാം സ്ഥാനത്തും 938 പോയിന്റുമായി പാലക്കാട് ജില്ല മൂന്നാം സ്ഥാനത്തുമാണ് ഉള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക