ലക്നൗ: അയോധ്യ രാമക്ഷേത്രത്തിലെ പ്രതിഷ്ഠാ ചടങ്ങ് പ്രമാണിച്ച് സംസ്ഥാനത്തെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ച് ഉത്തർപ്രദേശ് സർക്കാർ.
ജനുവരി 22നാണ് ക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങ്. അന്ന് സംസ്ഥാനത്ത് ഡ്രൈ ഡേ ആയിരിക്കുമെന്നും സംസ്ഥാനത്തെ മദ്യ വിൽപനശാലകൾ അന്നേ ദിവസം അടച്ചിടണമെന്നും സർക്കാർ ഉത്തരവിൽ പറയുന്നു.
രാമക്ഷേത്ര പ്രതിഷ്ഠാചടങ്ങ് ദേശീയ ഉത്സവമാണെന്നും നൂറ്റാണ്ടുകളായുള്ള കാത്തിരിപ്പിനൊടുവിലാണ് ഈ ശുഭമുഹൂർത്തം വന്നെത്തിയിരിക്കുന്നതെന്നും മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് സോഷ്യൽമീഡിയയിൽ കുറിച്ചു.
എല്ലാ സർക്കാർ കെട്ടിടങ്ങളും അലങ്കരിക്കണം. ജനുവരി 14 മുതൽ ശുചീകരണ കാമ്പയിൽ ആരംഭിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക