തിരുവനന്തപുരം: കൊച്ചിൻ യൂണിവേഴ്സിറ്റി ക്യാംപസിൽ ടെക് ഫെസ്റ്റിനിടെ ഉണ്ടായ അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ധന സഹായം നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.
അഞ്ച് ലക്ഷം രൂപ വീതമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയൽ നിന്ന് അനുവദിക്കാൻ തീരുമാനിച്ചത്.
കഴിഞ്ഞ വർഷം നവംബർ 25-ന് നടന്ന ടെക് ഫെസ്റ്റിനിടെ ഉണ്ടായ അപകടത്തിൽ നാല് പേരാണ് മരണപ്പെട്ടത്. നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. തിക്കിലും തിരക്കിലും പെട്ടാണ് അപകടം ഉണ്ടായത്.
അതേസമയം, പതിനഞ്ചാം നിയമസഭയുടെ പത്താം സമ്മേളനം ജനുവരി 25 മുതല്‍ വിളിച്ചു ചേര്‍ക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാനും മന്ത്രിസഭായോഗത്തിൽ തീരുമാനമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക