ശരീരത്തിന് ആരോഗ്യപ്രധാനമായ പച്ചക്കറിയെന്ന നിലയിലും ശീതകാല പച്ചക്കറിയെന്ന നിലയിലും കാരറ്റ് മികച്ച ഒരു പച്ചക്കറിയാണ്. ഒരു ശീതകാലവിളയായതുകൊണ്ടുതന്നെ എല്ലാ കാലത്തും കാരറ്റ് കേരളത്തില്‍ കൃഷി ചെയ്യുകയെന്നത് ബുദ്ധിമുട്ടാണ്. എന്നാൽ തണുപ്പ് നിലനില്‍ക്കുന്ന കാലങ്ങളില്‍ സ്വന്തം കൃഷിത്തോട്ടത്തിലും മട്ടുപ്പാവിലും കാരറ്റ് കൃഷിചെയ്യാം.
മഞ്ഞും തണുപ്പുമുളള സ്ഥലത്താണ് സാധാരണയായി കാരറ്റ് കൃഷി ചെയ്യാറ്. ചട്ടികളിൽ എളുപ്പത്തിൽ വളർത്തിയെടുക്കാൻ കഴിയുന്ന പോഷക സമൃദ്ധമായ പച്ചക്കറിയാണ് കാരറ്റ്.
കാരറ്റ് വളർത്താനുള്ള ഏറ്റവും നല്ല സമയമാണിപ്പോൾ. കാരറ്റിന് നല്ല വിളവ് ലഭിക്കുന്നതിന് ശരിയായ സമയത്ത് നടേണ്ടത് പ്രധാനമാണ്. മണ്ണിലല്ലാതെ പാത്രങ്ങളിൽ കാരറ്റ് വളർത്തുന്നതിന് കുറഞ്ഞത് 10-12 ഇഞ്ച് ആഴവും കഴിയുന്നത്ര വീതിയുമുള്ള പാത്രമാണ് ഉപയോഗിക്കേണ്ടത്.
കാരറ്റ് വളർത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യം ചട്ടി തെരഞ്ഞെടുത്തതിന് ശേഷം ഗുണനിലവാരമുള്ള പോട്ടിംഗ് മണ്ണ് നിറയ്ക്കുക. കണ്ടെയ്നറിൽ കാരറ്റ് നടുമ്പോൾ കുറഞ്ഞത് 6-8 മണിക്കൂഡർ നേരിട്ടുള്ള സൂര്യപ്രകാശം 8-10 മണിക്കൂർ പരോക്ഷമായ സൂര്യപ്രകാശവും ആവശ്യമാണ്.
വേരുകളുടെ വളർച്ചയെ തടസ്സപ്പെടുത്താത്ത നല്ല നീർവാഴച്ചയുള്ള എക്കൽ നിറഞ്ഞ വായുസഞ്ചാരമുള്ള മണ്ണാണ് കാരറ്റ് നടാൻ വേണ്ടത്.
മണ്ണ് എപ്പോഴും ഈർപ്പമുള്ളതായി നിലനിർത്തുന്നതിന് പതിവായി നനയ്ക്കുക. മണ്ണ് പൂർണമായി ഉണങ്ങാൻ വിടരുത്. എന്നിരുന്നാലും അമിതമായി നനയ്ക്കുന്നതും വെള്ളം കെട്ടിനിൽക്കുന്നതും ഒഴിവാക്കുക.
കാരറ്റ് വളർത്തിയെടുക്കുമ്പോൾ അകലം പാലിക്കേണ്ടത് അത്യാവശ്യമാണ്. വിത്ത് പാകുമ്പോൾ രണ്ടോ മൂന്നോ ഇഞ്ച് അകലമാണ് അനുയോജ്യം. തൈകൾ രണ്ടോ മൂന്നോ ഇഞ്ച് ഉയരത്തിൽ വളരുമ്പോൾ അവ മൂന്നോ നാലോ ഇഞ്ച് അകലത്തിൽ ആയിരിക്കണം.
സമയബന്ധിതമായി വളമോ പഴകിയ ചാണകമോ ആദ്യം ചട്ടി മണ്ണിൽ ചേർക്കുന്നത് നല്ലതാണ്. കൂടാതെ, കമ്പോസ്റ്റോ അല്ലെങ്കിൽ ചാണകപ്പൊടിയോ ഉപയോഗിക്കുന്നതും വളർച്ചയെ സഹായിക്കുന്നു.
കാരറ്റിന്റെ വിളവെടുപ്പ് വസന്തത്തിന്റെ തുടക്കത്തിലോ അല്ലെങ്കിൽ വേനൽക്കാലത്തിന്റെ തുടക്കത്തിലോ കാലാവസ്ഥാ മിതമായിരിക്കുമ്പോൾ ചെയ്യുന്നതാണ് ഉത്തമം. കാരറ്റ് കുറഞ്ഞത് 1 ഇഞ്ച് വ്യസമുള്ളപ്പോൾ വിളവ് എടുക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക