ബ്രഡ് വാങ്ങിച്ചാൽ അവ കേടാകാതെ അധികം ദിവസം സൂക്ഷിക്കുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. അതുകൊണ്ട് തന്നെ മിക്കവരും ബ്രഡ് ഫ്രിഡ്ജിൽ സൂക്ഷിക്കുക പതിവാണ്. എന്നാൽ ബ്രെഡ് ഫ്രിഡ്ജിൽ വെയ്ക്കുന്നത് നല്ലതാണോ എന്നുള്ളത് എല്ലാവർക്കും ഉള്ള ഒരു സംശയമാണ്.
ഡിജിറ്റൽ ജേണലായ കിംബർലി ബേക്കർ, ക്ലെംസൺ യൂണിവേഴ്സിറ്റിയിലെ എക്സ്റ്റൻഷൻസ് ഫുഡ് പ്രോഗ്രാമുകളും സേഫ്റ്റി ഡയറക്ടറുമായ കിംബർലി ബേക്കറിൽ പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ട് അനുസരിച്ച് ബ്രഡ് ഫ്രിഡ്ജിൽ വെയ്ക്കുന്നത് കൊണ്ട് അതിന്റെ ആരോഗ്യ ഘടകത്തിന് തടസ്സം സംഭവിക്കുന്നില്ല എന്ന് പറയുന്നു.
എന്നാൽ തണുത്ത ബ്രഡ് അത്ര രുചികരമായിരിക്കില്ല. ഫ്രിഡ്ജിലെ താപനില ബ്രഡിലെ അന്നജത്തെ വീണ്ടും ക്രിസ്റ്രിലൈസ് ചെയ്യുകയും ഈർപ്പം നഷ്ടപ്പെടുത്തുകയും ചെയ്യു. ഈർപ്പം നഷ്ടപ്പെടുന്നത് ബ്രെഡ് വരണ്ടതും കടുപ്പമുള്ളതുമാക്കുകയും ചെയ്യും.
വീട്ടിൽ ഉണ്ടാക്കുന്ന ബ്രഡ് സാധാരണ റൂം താപനിലയിൽ പോലും പെട്ടെന്ന് കേടാവില്ല മൂന്നോ അഞ്ചോ ദിവസത്തിനുള്ളിൽ ഉപയോഗിച്ചാൽ മതി.എന്നാൽ കടകളിൽ നിന്ന് വാങ്ങുന്ന ബ്രഡുകളുടെ കാര്യ ത്തിൽ അൽപ്പം ബുദ്ധിമുട്ട് ആയിരിക്കും.
കടകളിൽ തയ്യാറാക്കിയ ബ്രഡുകൾ 5- 7 ദിവസത്തെ എക്സപയറി ഡേറ്റ് ഓടെയാണ് വരുന്നത്. അത് കൊണ്ട് നിശ്ചിത സമയപരിധിക്കുള്ളിൽ ബ്രഡ് കഴിക്കുന്നതായിരിക്കും നല്ലത്. സമയപരിധിക്ക് ശേഷം നിങ്ങൾക്ക് ബ്രെഡ് കഴിക്കണമെങ്കിൽ നിങ്ങൾക്ക് ബ്രെഡ് ഫ്രിഡ്ജിൽ വയ്ക്കാം. ബ്രെഡിന്റെ ഫ്രഷ്നെസ് വളരെ കാലം നിലനിർത്താൻ ഇത് സഹായിക്കും. അല്ലെങ്കിൽ ബ്രഡ് ഒരു എയർ ടൈറ്റ് കണ്ടെയ്നറിൽ സൂക്ഷിക്കുന്നത് നല്ലതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക