കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടും രുചിയിൽ തയാറാക്കാം ബീറ്റ്റൂട്ട് പൂരി. കാണുമ്പോൾ തന്നെ കഴിക്കാൻ തോന്നും. കറി പോലും വേണ്ട. കൂട്ടത്തിൽ പച്ചക്കറിയുടെ ഗുണവും ശരീരത്തിൽ എത്തും. വെറൈറ്റി റെസിപ്പി ഇതാ…
ചേരുവകൾ
ആട്ട – ഒന്നര – രണ്ടു കപ്പ്
ബീറ്റ്റൂട്ട് – ഒന്ന്
വെള്ളം – കാൽ കപ്പ്
മല്ലിയില, പൊടിയായി അരിഞ്ഞത് – ഒരു വലിയ സ്പൂൺ
ഉപ്പ് – പാകത്തിന്
എണ്ണ – വറുക്കാൻ ആവശ്യത്തിന്
തയാറാക്കുന്ന വിധം
ഉപ്പ് ചേർത്ത് ആട്ട കുഴക്കുക. ഇതിലേക്ക് ഒരു ടേബിള്‍ സ്പൂണ്‍ എണ്ണയും ബീറ്റ്റൂട്ടും മല്ലിയിലയും ചേര്‍ത്ത് നന്നായി കുഴക്കുക. ആവശ്യത്തിന് വെള്ളമൊഴിക്കണം. സാധാരണ പൂരിക്ക് പരത്തുന്നത് പോലെ പരത്തി പൊരിച്ചെടുക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക