മുഴുവൻ സീറ്റിലും ബുക്കിംഗ് ഉണ്ടായിട്ടും സർവീസ് മുടക്കി കെഎസ്ആർടിസി.കെഎസ്ആർടിസിയുടെ പത്തനംതിട്ട- കോയമ്പത്തൂർ റൂട്ടിലോടുന്ന ബസ്സാണ് സാങ്കേതിക തകരാർ മൂലം സർവീസ് മുടക്കിയത്. രാവിലെ ഒമ്പതരയ്ക്ക് പോകേണ്ട സർവീസ് ആണ് പകരം ഓടിക്കാൻ സൂപ്പർഫാസ്റ്റ് ഇല്ലാത്തതിനാൽ മുടങ്ങിയത്.
സർവീസ് നടത്താൻ കഴിയാതെ വന്നതോടെ യാത്രക്കാർക്ക് കെഎസ്ആർടിസി പണം തിരിച്ചു നൽകി. പത്തനംതിട്ട ഡിപ്പോ കോയമ്പത്തൂർ പെർമിറ്റുള്ള ഒരു ബസ് ഉപയോഗിച്ച് മൂന്ന് സർവീസ് ആണ് നടത്തുന്നത്. ഇങ്ങനെ ചെയ്യുന്ന സംസ്ഥാനത്തെ ഏക ഡിപ്പോയാണ് പത്തനംതിട്ട.
ഒരു ബസ് ഉപയോഗിച്ച് മൂന്ന് സർവീസ് നടത്തുന്നതിനാലും തുടർച്ചയായി സർവീസ് നടത്തുന്നു എന്നതിനാലും പെർമിറ്റുള്ള ബസിന് കൃത്യമായി അറ്റകുറ്റപ്പണി നടത്താൻ സാധിക്കാറില്ല. എറണാകുളം ഡിപ്പോയിൽ വോൾവോയുടെ അറ്റകുറ്റപ്പണി അറിയാവുന്ന രണ്ടു മെക്കാനിക്കുകൾ ഉണ്ടെങ്കിലും ഡ്രൈവിംഗ് അറിയാവുന്ന മെക്കാനിക്കുകൾക്ക് ബസ് ഓടിക്കാം എന്നുള്ള വ്യവസ്ഥ നിലനിൽക്കുന്നതിനാൽ അവർ ദീർഘദൂര ബസ്സുകൾ ഓടിക്കുകയാണ് ചെയ്യുന്നത്. മുഴുവൻ സീറ്റിലും ബുക്കിംഗ് ഉണ്ടായിരുന്ന സർവീസ് ആണ് സാങ്കേതിക തകരാർ മൂലം മുടങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക