ഉപ്പ് ചേര്‍ത്താണ് മിക്ക ഭക്ഷണങ്ങളും പാകം ചെയ്യുന്നത്. എന്നാല്‍ ചിലര്‍ ഭക്ഷണം കഴിക്കുന്നതിനു മുന്‍പ് ഉപ്പ് ചേര്‍ക്കാറുണ്ട്. എന്നാല്‍ ഇത്തരത്തിലുള്ള ശീലം ഒഴിവാക്കേണ്ടത് അത്യാവശ്യമാണ്. എന്തെന്നാല്‍ ഭക്ഷണം കഴിക്കും മുന്‍പ് ഉപ്പ് ചേര്‍ത്ത് പതിവായി കഴിക്കുന്നത് ഗുരുതരമായ വൃക്കരോഗത്തിന് കാരണമാകും എന്ന് പഠനം.
ക്രോണിക് കിഡ്നി ഡിസീസ് എന്നും അറിയപ്പെടുന്ന വൃക്കരോഗം, ദീര്‍ഘകാല വൃക്കത്തകരാറിനും കാരണമാകുമെന്നും ഡയാലിസിസ് ചെയ്യേണ്ട അവസ്ഥ വരെ വന്നേക്കാമെന്നും പഠനത്തില്‍ പറയുന്നു. ജമാനെറ്റ്വര്ക്ക് ഓപ്പണ്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഇടയ്ക്കാണെങ്കില്‍ പോലും ഭക്ഷണത്തില്‍ ഉപ്പ് വിതറി കഴിക്കുന്നത് വൃക്കത്തകരാറിനുള്ള സാധ്യത കൂട്ടുമെന്നാണ് പഠനത്തില്‍ പറയുന്നത്.
യുകെബയോബാങ്കില് നിന്നും 4,65,288 പേരുടെ ആരോഗ്യവിവരങ്ങള്‍ പഠനത്തിനായി ശേഖരിച്ചു. 37 മുതല്‍ 73 വയസ് വരെ പ്രായമുള്ളവരിലാണ് പഠനം നടത്തിയത്. ഇവരുടെ ശരിയായ പ്രായം 56 വയസ് ആയിരുന്നു. പഠനത്തിന്റെ ആരംഭത്തില്‍ ഇവര്‍ക്കാര്‍ക്കും വൃക്കരോഗം ഉണ്ടായിരുന്നില്ല. 12 വര്‍ഷക്കാലം ഇവരുടെ ആരോഗ്യവിവരങ്ങള്‍ നിരീക്ഷിച്ചു. ഭക്ഷണത്തില്‍ എത്രത്തോളം ഉപ്പ് ചേര്‍ക്കുന്നുവെന്നും പരിശോധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക