കോണ്‍ഗ്രസില്‍ നിന്നും രാജിവച്ച് മണിക്കൂറുകള്‍ക്ക് ശേഷം ഷിന്‍ഡെ വിഭാഗത്തിന്റെ ശിവസേനയില്‍ ചേര്‍ന്ന് മിലിന്ദ് ദേവ്റ. കാവി പതാക സമ്മാനിച്ച് ഏകനാഥ് ഷിന്‍ഡെയാണ് ദേവ്റയെ ശിവസേനയിലേക്ക് സ്വീകരിച്ചത്. കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്നുള്ള രാജി മിലിന്ദ് ദേവ്റ ഇന്ന് രാവിലെയാണ് പ്രഖ്യാപിച്ചത്.
ഇത് തന്റെ രാഷ്ട്രീയ യാത്രയിലെ ഒരു സുപ്രധാന അധ്യായത്തിന്റെ സമാപനമാണെന്ന് വിശേഷിപ്പിച്ചുകൊണ്ട് എക്സിലൂടെയാണ് രാജിവെച്ച കാര്യം അദ്ദേഹം അറിയിച്ചത്. മഹാരാഷ്ട്രയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും സൗത്ത് മുംബൈയില്‍ നിന്നുള്ള മുന്‍ എംപിയുമാണ് മിലിന്ദ്. മുംബൈ സൗത്ത് ലോക്സഭാ സീറ്റിനെ ചൊല്ലിയുള്ള തര്‍ക്കമാണ് രാജിയില്‍ കലാശിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.
‘ഇന്ന് എന്റെ രാഷ്ട്രീയ യാത്രയിലെ ഒരു സുപ്രധാന അധ്യായത്തിന്റെ സമാപനമാണ്’ എന്ന് എക്സിലൂടെയാണ് അദ്ദേഹം രാജിവച്ചതായി അറിയിച്ചത്. ‘പാര്‍ട്ടിയുമായുള്ള എന്റെ കുടുംബത്തിന്റെ 55 വര്‍ഷത്തെ ബന്ധം അവസാനിപ്പിച്ച് കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് ഞാന്‍ രാജിവെച്ചു,’ അദ്ദേഹം എക്സില്‍ കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക