മിക്ക ആരോഗ്യപ്രശ്നങ്ങൾക്കുമുള്ള പ്രതിവിധിയാണ് കുമ്പളങ്ങ. കുമ്പളങ്ങ ഒരു പച്ചക്കറി മാത്രമല്ല ഔഷധമായും ഉപയോഗിക്കുന്നു. ശരീരത്തെ ആരോഗ്യത്തോടെ സംരക്ഷിക്കാനുള്ള കഴിവ് കുമ്പളങ്ങയ്ക്കുണ്ട്. ദിവസവും കുമ്പളങ്ങ ജ്യൂസായോ അല്ലാതെ കഴിക്കുന്നത് ശരീരത്തിലെ എൽഡിഎൽ കൊളസ്ട്രോൾ അകറ്റി എച്ച്ഡിഎൽ കൊളസ്ട്രോൾ നിലനിർത്താൻ സഹായിക്കും.
ആയുർവേദത്തിൽ പനി, വയറുകടി തുടങ്ങി നിരവധി രോഗങ്ങൾക്കുള്ള മരുന്നാണ് കുമ്പളങ്ങ. നിസാരക്കാരാണെന്നു തോന്നുമെങ്കിലും നിരവധി ആരോഗ്യഗുണങ്ങൾ കുമ്പളങ്ങയ്ക്കുണ്ട്.
100 ഗ്രാം കുമ്പളങ്ങയിൽ 13 കിലോ കാലറി ഉണ്ട്. അന്നജവും പ്രോട്ടീനും ഇതിലടങ്ങിയിരിക്കുന്നു. 2.9 ഗ്രാം ഭക്ഷ്യനാരുകൾ, കാൽസ്യം, മഗ്നീഷ്യം, ഫോസ്ഫറസ് എന്നിവയും ചെറിയ അളവിൽ കുമ്പളങ്ങയിലുണ്ട്.
അയൺ പൊട്ടാസ്യം, സിങ്ക് ഇവയും കുമ്പളങ്ങയിലുണ്ട്. 13 മി.ഗ്രാം വൈറ്റമിൻ സി യും കുമ്പളങ്ങയിലുണ്ട്. ആന്റിഓക്സിഡന്റുകൾ പ്രത്യേകിച്ചും കരോട്ടിനോയ്ഡ്, ഫ്ലേവനോയ്ഡ്, പ്രമേഹം ഇവയെ എല്ലാം ഇവ പ്രതിരോധിക്കുന്നു.
ഫെെബർ ധാരാളം അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ മലബന്ധ പ്രശ്നം അകറ്റാൻ സഹായിക്കുന്നു. മാനസിക സമ്മർദ്ദം കുറയ്ക്കാനും ഉറക്കക്കുറവിനും നല്ലൊരു പ്രതിവിധിയാണ് കുമ്പളങ്ങ. ആന്റിഓക്സിഡന്റ് ധാരാളം അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ വിട്ടുമാറാത്ത ചുമ, തുമ്മൽ, ജലദോഷം എന്നിവ അകറ്റാൻ ഏറ്റവും നല്ലതാണ്.
ശരീരഭാരം കുറയ്ക്കാൻ മികച്ച ഒന്നാണ് കുമ്പളങ്ങ ജ്യൂസ്. കുമ്പളങ്ങയിൽ ധാരാളം ഫൈബർ ഉണ്ട്. ഫൈബർ അഥവാ നാരുകൾ അടങ്ങിയ ഭക്ഷണം ദഹനം സാവധാനത്തിലാക്കും.
ചെറിയ അളവിൽ കുമ്പളങ്ങ കഴിക്കുന്നതു ഏറെ നേരം വയർ നിറഞ്ഞതായ തോന്നൽ ഉണ്ടാക്കും. കുമ്പളങ്ങയിൽ കാലറി വളരെ കുറവാണ്. 100 ഗ്രാം കുമ്പളങ്ങയിൽ 4 ഗ്രാം അന്നജം അടങ്ങിയിരിക്കുന്നു. ശരീരഭാരം കുറയ്ക്കാൻ ലോ കാർബ് ഡയറ്റുകൾ ഏറെ സഹായകമാണ്.
വളരെ കുറഞ്ഞ അളവിൽ മാത്രമേ കൊഴുപ്പ് ഇതിൽ അടങ്ങിയിട്ടുള്ളൂ. ഇതും ശരീരഭാരം കൂടാതെ സഹായിക്കും. കുമ്പളങ്ങയിലടങ്ങിയ പൊട്ടാസ്യം ഒരു ഡൈയൂററ്റിക് ആയി പ്രവർത്തിക്കുന്നു.
ശരീരഭാരം കൂടാൻ ഒരു കാരണം ‘സ്ട്രെസ് ഈറ്റിങ്ങ്’ ആണ്. കുമ്പളങ്ങയിൽ സ്ട്രെസ് ഹോർമോണിനെ നിയന്ത്രിക്കാൻ സഹായിക്കുന്ന റൈബോഫ്ലേവിൻ അടങ്ങിയിട്ടുണ്ട്. ഇത് തൈറോയ്ഡിന്റെ അളവും നിയന്ത്രിക്കുന്നു. ഇങ്ങനെയെല്ലാമാണ് ശരീരഭാരം കുറയ്ക്കാൻ കുമ്പളങ്ങ സഹായിക്കുന്നത്.
ശരീരത്തില്‍ നിന്ന് വിഷാംശങ്ങള്‍ പുറന്തള്ളി ശരീരം ശുദ്ധീകരിക്കുന്നതിന് കുമ്പളങ്ങ ജ്യൂസ് ഏറെ സഹായിക്കുന്നു. വയറിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും ഇത് ഏറെ നല്ലതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക