കാരറ്റിൽ ധാരാളം വിറ്റാമിനുകളും മിനറലുകളും ആന്റിഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട്. കാരറ്റിനു നിറം നൽകുന്ന കരോട്ടിനും ആന്റിഓക്സിഡന്റുകളുമാണ് കാരറ്റിനെ കൂടുതൽ ഗുണമുള്ളതാക്കുന്നത്. ധാരാളം ആരോഗ്യ ഗുണങ്ങൾ ഉള്ള കാരറ്റ് ഉപയോഗിച്ച് ഒരു കാരറ്റ് മിൽക്ക് ഷേക്ക് തയ്യാറാക്കിയാലോ. ചൂടുകാലത്ത് ഷീണമകറ്റാനും അടിപൊളിയാണ് ഈ കാരറ്റ് മിൽക്ക് ഷേക്ക്. എങ്ങനെയാണ് കാരറ്റ് മിൽക്ക് ഷേക്ക് തയ്യാറാക്കുന്നതെന്ന് നോക്കാം…
ചേരുവകൾ
വേവിച്ച കാരറ്റ് – രണ്ടെണ്ണം
പഞ്ചസാര – രണ്ട് ടേബിൾ സ്പൂൺ
ഏലക്ക – ഒന്ന്
തണുത്ത പാൽ -ഒരു പാക്ക്
ഐസ്ക്രീം – രണ്ട് സ്പൂൺ
തയാറാക്കുന്ന വിധം:
വേവിച്ച കാരറ്റും പഞ്ചസാരയും ഏലക്കായും ചേർത്ത് നന്നായി പേസ്റ്റ് പോലെ അരച്ചെടുക്കുക. അതിലേക്ക് തണുത്ത പാലും ഐസ്ക്രീമും ചേർത്ത് ഒന്നുകൂടി അടിച്ചെടുക്കുക. ഗ്ലാസിലേക്ക് പകർത്തി പിസ്ത പൊടിച്ചത് ചേർത്ത് അലങ്കരിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക