കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പിൽ സ്ത്രീ പ്രാതിനിധ്യം വർധിപ്പിക്കണമെന്ന് കെ കെ ശൈലജ എംഎല്‍എ. സ്ത്രീകള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം കൊടുക്കണമെന്ന് എല്‍ഡിഎഫില്‍ ധാരണയുണ്ട്.
നിലവിലെ മുഖ്യമന്ത്രിയെ മാറ്റേണ്ട കാര്യമില്ലല്ലോയെന്ന് ചോദിച്ച കെ കെ ശൈലജ, സ്ത്രീകള്‍ മുഖ്യമന്ത്രിയാകുന്നതില്‍ തടസമില്ലെന്നും പറഞ്ഞു.
കേരളത്തിലെ സർക്കാർ മാധ്യമങ്ങളെ വേട്ടയാടുന്നുവെന്ന ആരോപണം ശരിയല്ല. കോവിഡ്, നിപ കാലഘട്ടത്തിൽ മികച്ച സഹകരണമാണ് മാധ്യമങ്ങൾ സർക്കാരിന് നൽകിയതെന്നും അവർ പറഞ്ഞു. കോഴിക്കോട്ട് കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൽ സംസാരിക്കുകയായിരുന്നു ശൈലജ.
പ്രതികരിക്കാൻ ഇവിടെ എഴുതുക