മകൾ ഭാഗ്യ സുരേഷിന്റെ വിവാഹത്തിന് മുന്നോടിയായി നടന്ന സംഗീത് ആഘോഷ പരിപാടിയുടെ വീഡിയോ പങ്കുവച്ച് സുരേഷ് ഗോപി. ഈ വരുന്ന 17-ന് ഗുരുവായൂരിൽ വച്ചാണ് മകളുടെ വിവാഹം നടക്കുന്നത്.
പച്ച ലഹങ്കയണിഞ്ഞ് അതീവ സുന്ദരിയായാണ് ഭാഗ്യ സുരേഷ് വേദിയിലെത്തിയത്. പർപ്പിൾ കളറിലുള്ള കുർത്തയണിഞ്ഞായിരുന്നു ഭാഗ്യയുടെ പ്രതിശ്രുത വരൻ ശ്രേയസിന്റെ വരവ്.
കുടുംബാംഗങ്ങളും സുഹൃത്തുക്കളും ചേർന്ന് നൃത്തം ചെയ്യുന്നതിന്റെയും മധുരം നൽകുന്നതിന്റെയും വീഡിയോയാണ് സുരേഷ് ഗോപി സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചത്.
https://www.instagram.com/p/C2CqxbqrAJt/?hl=en
എസ്ജി ഹാപ്പിനസ് എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചത്. എല്ലാവരുടെ ആശംസകൾക്കും പ്രാർത്ഥനകൾക്കും ഒരായിരം നന്ദിയെന്ന് അദ്ദേഹം ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക