ജനുവരി 24ന് നടക്കുന്ന സംസ്ഥാന ജീവനക്കാരുടെ പണിമുടക്കിൽ സഹകരണ വകുപ്പ് ജീവനക്കാരും പങ്കെടുക്കും. പണിമുടക്കിൽ പങ്കെടുക്കുമെന്ന് കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ഇൻസ്പെക്ടർസ് ആൻഡ് ഓഡിറ്റ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ജയകൃഷ്ണൻ, ജനറൽ സെക്രട്ടറി ജയേഷ് എന്നിവർ അറിയിച്ചു.
ഡിഎ കുടിശ്ശിക അനുവദിക്കുക, ലീവ് സറണ്ടർ പുനസ്ഥാപിക്കുക, ശമ്പള പരിഷ്കരണ കുടിശ്ശിക അനുവദിക്കുക, പങ്കാളിത്ത പെൻഷൻ പിൻവലിക്കുക തുടങ്ങി നിരവധി ആവശ്യങ്ങൾ ഉന്നയിച്ചാണ് സഹകരണ വകുപ്പ് ജീവനക്കാർ ജനുവരി 24ന് പണിമുടക്കുന്നത്.
ഇടതുപക്ഷ സർക്കാർ കഴിഞ്ഞ മൂന്ന് വർഷമായി സർക്കാർ ജീവനക്കാർക്ക് അവകാശപ്പെട്ട യാതൊരു ആനുകൂല്യങ്ങളും അനുവദിച്ചിട്ടില്ല എന്നും ഡിഎ അനുവദിച്ചിട്ട് 3 വർഷമായി എന്നും മെഡിസെപ് പദ്ധതി പരാജയപ്പെട്ടു എന്നും പങ്കാളിത്ത പെൻഷൻ സംബന്ധിച്ച് പ്രകടനപത്രികയിൽ പറഞ്ഞ ഉറപ്പു പോലും പാലിക്കപ്പെടാത്ത സാഹചര്യത്തിൽ പണിമുടക്കുകയല്ലാതെ മറ്റുമാർഗ്ഗങ്ങളിലെ അസോസിയേഷൻ അറിയിച്ചു.
ഓൺലൈൻ സ്ഥലംമാറ്റ നടപടികൾ എങ്ങനെ നീട്ടി കൊണ്ടുപോകാം എന്ന ഗവേഷണത്തിലാണ് സർക്കാർ എന്നും അസോസിയേഷൻ കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക