ആലപ്പുഴ മാവേലിക്കരയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കാറിൽ ഉണ്ടായിരുന്ന യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. ഓടിക്കൊണ്ടിരുന്ന കാർ വീട്ടിലേക്ക് കയറ്റാൻ ശ്രമിക്കവെയാണ് തീപിടിച്ചത്.
മാവേലിക്കരയിലെ കണ്ടിയൂർ ഉഷസ്സിൽ കൃഷ്ണപ്രസാദിന്റെ കാറിനാണ് വീട്ടിലേക്ക് കയറ്റാൻ ശ്രമിക്കവേ ഇന്ന് വൈകിട്ട് 6.15 ഓടെ തീ പിടിച്ചത്. മക്കളായ കാശിനാഥ് അഭയനാഥ് എന്നിവരുമായി പുറത്തുപോയി വന്നതിനുശേഷം കൃഷ്ണപ്രസാദ് കാർ വീട്ടിലേക്ക് കയറ്റാൻ ശ്രമിക്കുന്നതിനിടെ കാറിൽ നിന്ന് പുക ഉയരുകയായിരുന്നു.
കാറിൽ ഉണ്ടായിരുന്ന മൂവരും കാറിൽ നിന്ന് ഇറങ്ങി തലനാരിഴയ്ക്കാണ് വൻ അപകടം ഒഴിവായത്. തീപിടിച്ച കാർ പൂർണമായും കത്തി നശിച്ചു. ഫയർഫോഴ്സ് യൂണിറ്റ് മാവേലിക്കരയിൽ നിന്ന് എത്തിയാണ് തീ അണച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക