ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി, ഹണി റോസ്, അന്ന രാജൻ (ലിച്ചി) എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ‘തേരി മേരി – ഒരു ബീച്ച് കഹാനി’ എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി.
ടെക്സാസ് ഫിലിം ഫാക്ടറിയുടെ ബാനറിൽ അംജിത് എസ്. കെ, സെമീർ ചെമ്പയിൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന സിനിമയുടെ ചിത്രീകരണം മാർച്ചിൽ വർക്കലയിൽ ആരംഭിക്കും.
ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത് നവാഗതയായ ആരതി ഗായത്രി ദേവിയാണ്. മറ്റ് പ്രമുഖ താരങ്ങളോടൊപ്പം ഓഡിഷൻ വഴി തിരഞ്ഞെടുത്ത അനേകം പുതുമുഖങ്ങളും ഈ സിനിമയിലൂടെ വെള്ളിത്തിരയിലേക്ക് എത്തുന്നു.
ചിത്രത്തിന് സംഗീതം ഒരുക്കുന്നത് കൈലാസ് മേനോനാണ്. ടെക്സാസ് ഫിലിം ഫാക്ടറിയുടെ ബാനറിൽ വരുന്ന രണ്ടാമത്തെ ചിത്രം കൂടിയാണ് തേരി മേരി.
ലൈൻ പ്രൊഡ്യൂസർ : എൻ. എം. ബാദുഷ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ :അലക്സ് തോമസ്, പ്രൊഡക്ഷൻ കൺട്രോളർ :ബിനു മുരളി, ക്യാമറ: ബിപിൻ ബാലകൃഷ്ണൻ, എഡിറ്റർ :എം. എസ്. അയ്യപ്പൻ നായർ, ആർട്ട് : സാബുറാം, കോസ്റ്റ്യൂം :വെങ്കിട് സുനിൽ, മേക്കപ്പ് :പ്രദീപ് ഗോപാലകൃഷ്ണൻ, പി.ആർ.ഒ :മഞ്ജു ഗോപിനാഥ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക