നിങ്ങളുടെ ശരീരത്തിൽ വിറ്റാമിൻ ബിയുടെ കുറവുണ്ടോ എന്ന് പരിശോധനകൾ ഇല്ലാതെ മനസ്സിലാക്കാൻ സാധിക്കുമോ. തീർച്ചയായും ചില ലക്ഷണങ്ങളിലൂടെ ശരീരത്തിൽ ഉണ്ടാകുന്ന വിറ്റാമിൻ ബിയുടെ കുറവ് നമുക്ക് അറിയാൻ സാധിക്കും. ഏതൊക്കെയാണ് ഈ ലക്ഷണങ്ങൾ എന്ന് നോക്കാം.
വിറ്റാമിൻ ബി യുടെ കുറവ് ശരീരത്തിൽ വിളർച്ച ഉണ്ടാകുന്നതിന് കാരണമാക്കും. ശരീരത്തിൽ ഉണ്ടാകുന്ന ക്ഷീണം, തളർച്ച എന്നിവയൊക്കെ വിറ്റാമിൻ ബിയുടെ കുറവുമൂലം ഉണ്ടാകുന്നതാണ്.
തൊലിയിൽ ഉണ്ടാകുന്ന ചൊറിച്ചിൽ, നിറംമാറ്റം എന്നിവയെല്ലാം വിറ്റാമിൻ ബിയുടെ കുറവുമൂലം ഉണ്ടാകുന്നതാണ്. വിറ്റാമിൻ ബി യുടെ കുറവ് തലച്ചോറിന്റെ പ്രവർത്തനങ്ങളെ ബാധിക്കുന്നതിനാൽ വിഷാദം, മൂഡ് ഡിസോഡർ എന്നിവയ്ക്കും കാരണമാകും. ഓർമ്മക്കുറവ്, ഓർമ്മ നശിക്കുക എന്നിവയെല്ലാം വിറ്റാമിൻ ബി ശരീരത്തിൽ കുറയുന്നതിന്റെ ചില ലക്ഷണങ്ങളാണ്.
ചിലരിൽ ഉണ്ടാകുന്ന വായ്പുണ്ണ് വിറ്റാമിൻ ബി യുടെ കുറവുമൂലം ഉണ്ടാകുന്നതാകാനും സാധ്യതയുണ്ട്. തലമുടി അമിതമായി കൊഴിയുന്നുണ്ടെങ്കിൽ അതിന് കാരണമാകുന്നതും ശരീരത്തിലെ വിറ്റാമിൻ ബി യുടെ കുറവാകാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക