ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ സിദ്ധാർത്ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ഹൃത്വിക് റോഷൻ ചിത്രം ‘ഫൈറ്ററിന്റെ’ ഫുള്‍ പവർ പാക്ക്ഡ് ട്രെയിലർ പുറത്തിറങ്ങി. ഹൃത്വിക് റോഷന്റെയും ദീപിക പദുകോണിന്റെയും തകർപ്പൻ കെമിസ്ട്രി ട്രെയിലറിൽ കാണാം.
2024 പുതുവര്‍ഷത്തില്‍ ബോളിവുഡിന് പുത്തന്‍ ഉണര്‍വാണ് ഫൈറ്റര്‍ നല്‍കുന്നത് എന്ന് ട്രെയിലർ വ്യക്തമാക്കുന്നു.
വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ ട്രെയിലർ സോഷ്യൽ മീഡിയയിൽ ചര്‍ച്ചയായി മാറിയിരിയ്ക്കുകയാണ്. അനില്‍ കപൂറും ഒരു പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഫൈറ്ററില്‍ സഞ്ജീദ ഷെയ്ക്കും നിര്‍ണായക വേഷത്തില്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്.
സിദ്ധാർത്ഥ് ആനന്ദ് സംവിധാനം ചെയ്ത് മാർഫ്ലിക്സ് പിക്ചേഴ്സുമായി സഹകരിച്ച് വിയാകോം 18 സ്റ്റുഡിയോയാണ് ചിത്രം അവതരിപ്പിക്കുന്നത്. ഹൃദയസ്പർശിയായ ആക്ഷനും ദേശഭക്തിയുടെ ആവേശവും ഇഴചേര്‍ന്ന് അതി ഗംഭീരമായ ഒരു സിനിമാറ്റിക് അനുഭവമാണ് ചിത്രം വാഗ്ദാനം ചെയ്യുന്നത്.
ഹൃത്വിക് റോഷനു പുറമേ സെയ്ഫ് അലിഖാൻ, രാധിക ആംപ്തെ, രോഹിത്ത് സറഫ്, യോഗിത ബിഹാനി, ഷരീബ് ഷാഷ്മി തുടങ്ങിയവരും കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക