കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സഹോദരി രാജേശ്വരി ബെൻ ഷാ അന്തരിച്ചു ഏറെക്കാലമായി അസുഖബാധിതയായി മുംബൈയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയാണ് അന്ത്യം. അഹമ്മദാബാദിലെ വസതിയിൽ എത്തിച്ച മൃതദേഹം തൽ തേജ് സ്മശാനത്തിൽ സംസ്കരിക്കും.
സഹോദരി രാജേശ്വരിയുടെ വിയോഗത്തെ തുടർന്ന് അമിത് ഷാ പങ്കെടുക്കാനിരുന്ന എല്ലാ പരിപാടികളും റദ്ദാക്കിയിട്ടുണ്ട്. മകരസംക്രാന്തി ആഘോഷങ്ങളുടെ ഭാഗമായി അമിത് ഷാ ഞായറാഴ്ച മുതൽ അഹമ്മദാബാദിൽ ഉണ്ട്.
സഹോദരിയുടെ വിയോഗത്തെ തുടർന്ന് ഇന്ന് ബനസ്കന്ത, ഗാന്ധിനഗർ ജില്ലകളിൽ അമിത് ഷാ പങ്കെടുക്കേണ്ടിയിരുന്ന പരിപാടികൾ റദ്ദാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക