ബ്രേക്ഫാസ്റ്റിന് ഒന്നുമില്ലാതെ വിഷമിക്കുകയാണ് നിങ്ങൾ. വീട്ടിൽ ചോറ് വയ്ക്കാൻ ഉപയോഗിക്കുന്ന അരി ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു ബ്രേക്ക് ഫാസ്റ്റ് റെസിപ്പിയാണ് പറയുന്നത്.
ഇതിനായി ആദ്യം തന്നെ ഒരു പാൻ അടുപ്പത്ത് വച്ച് നല്ലതുപോലെ ചൂടാക്കി എടുക്കണം. നല്ലതുപോലെ ചൂടായി വന്ന പാനിലേക്ക് കുറച്ച് അരി ചേർത്ത് ഗോൾഡൻ ബ്രൗൺ നിറമാകുന്നതുവരെ വറുത്തെടുക്കണം. ഇത് മറ്റൊരു പാത്രത്തിലേക്ക് മാറ്റിവെക്കാം.
ഇനി ഇതേ പാനിലേക്ക് അല്പം എണ്ണ ഒഴിച്ചു കൊടുക്കാം. എണ്ണ നല്ലതുപോലെ ചൂടായി വരുമ്പോൾ കടുകിട്ട് പൊട്ടിക്കാം. ശേഷം അല്പം ചെറിയ ഉള്ളി അരിഞ്ഞതും പച്ചമുളകും ചേർത്തു കൊടുക്കണം. ഇവ രണ്ടും നല്ലതുപോലെ വഴറ്റിയതിനുശേഷം വറുത്ത് മാറ്റിവെച്ചിരിക്കുന്ന അരി കൂടി ഇതിലേക്ക് ചേർത്ത് ഒന്നുകൂടി മിക്സ് ചെയ്ത് എടുക്കാം.
അരി വേവുന്നതിന് ആവശ്യമായ വെള്ളവും പാകത്തിന് ഉപ്പും ചേർത്തു കൊടുക്കണം. വെന്ത് വെള്ളം വറ്റി വരുമ്പോൾ ചിരകിയ തേങ്ങ കൂടി ഇതിലേക്ക് ചേർത്ത് കൊടുക്കാം. അല്പം കറിവേപ്പില കൂടി ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിച്ച് എടുക്കാം. രുചികരമായ കിടിലൻ ബ്രേക്ക്ഫാസ്റ്റ് റെഡി.
പ്രതികരിക്കാൻ ഇവിടെ എഴുതുക