കെപിസിസി രാഷ്ട്രീയകാര്യസമിതി ജംബോ കമ്മിറ്റിയായി. കമ്മിറ്റിയിലുള്ള അംഗങ്ങളുടെ എണ്ണം 18 ഉണ്ടായിരുന്നത് 36 ആയി ഉയർന്നു. നേരത്തെ രാജിവച്ച വി എം സുധീരനും ചെറിയാൻ ഫിലിപ്പും രാഷ്ട്രീയകാര്യ സമിതിയിൽ പുതിയതായി ഇടംപിടിച്ചു.
അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, ആര്യാടൻ മുഹമ്മദ്, പാർട്ടിയിൽ നിന്നും പോയ കെ വി തോമസ്, പിസി ചാക്കോ എന്നിവരെ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക