കടുകെണ്ണ അടുക്കളകളിൽ ഏറ്റവും സാധാരണയായി കാണപ്പെടുന്ന ചേരുവകളിൽ ഒന്നാണ്. എന്നാൽ മിക്കവർക്കും അതിന്റെ ഗുണങ്ങളെ കുറിച്ച് വലുതായി അറിയില്ല. നിങ്ങളുടെ ഭക്ഷണത്തിൽ കടുകെണ്ണ ചേർക്കുന്നതിന്റെ ആരോഗ്യ ഗുണങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം.
കടുകെണ്ണ ആരോഗ്യകരമായ കൊഴുപ്പുകളുടെ കലവറയാണ്. കൊളസ്ട്രോൾ കുറയ്ക്കാനും ഭാരം നിയന്ത്രിക്കാനും ആഗ്രഹിക്കുന്നവർക്ക് കലോറി കുറയ്ക്കാൻ ഈ എണ്ണ ഉപയോഗിക്കാവുന്നതാണ്.
ജലദോഷം, പനി, വൈറൽ പനി, ചർമ്മ പ്രശ്നങ്ങൾ, ശ്വാസകോശ സംബന്ധമായ ആരോഗ്യ പ്രശ്നങ്ങൾ എന്നിവയ്ക്ക് കടുകെണ്ണ ആശ്വാസം നൽകുന്നു.
ആന്റിഓക്സിഡന്റും ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങളുമുള്ള കടുകെണ്ണ പ്രതിരോധശേഷി വർദ്ധിപ്പിക്കാനും സീസണൽ അണുബാധകൾ തടയാനും സഹായിക്കും.
സന്ധി വേദനയിൽ നിന്ന് തൽക്ഷണം ആശ്വാസം ലഭിക്കുന്നതിന് കടുകെണ്ണ സഹായിക്കുന്നു.
കടുകെണ്ണ ആരോഗ്യകരമായ കൊഴുപ്പുകളാൽ സമ്പുഷ്ടമാണ്. ചില ആരോഗ്യകരമായ കൊഴുപ്പുകൾ മനുഷ്യശരീരത്തിന് വളരെയധികം ഗുണം ചെയ്യും.
കടുകെണ്ണയ്ക്ക് മെറ്റബോളിസം വേഗത്തിലാക്കാൻ കഴിവുണ്ട്, പ്രധാനമായും നിയാസിൻ, റൈബോഫ്ലേവിൻ തുടങ്ങിയ ബി-കോംപ്ലക്സ് വിറ്റാമിനുകളുടെ സാന്നിധ്യം ഭക്ഷണം വേഗത്തിൽ ദഹിപ്പിക്കാൻ സഹായിക്കും.
കടുകെണ്ണ ഓക്സിഡേറ്റീവ് സമ്മർദ്ദത്തെ ചെറുക്കാൻ സഹായിക്കുന്നു. ഇത് ആന്റിഓക്സിഡന്റുകളാൽ സമ്പുഷ്ടമാണ്.
ഒമേഗ-3, ഒമേഗ-6 ഫാറ്റി ആസിഡുകളുടെയും ആരോഗ്യ കൊഴുപ്പുകളുടെയും നല്ല ഉറവിടമാണ് കടുകെണ്ണ. ഹൃദയാരോഗ്യത്തെ മെച്ചപ്പെടുത്താൻ കടുകെണ്ണ സഹായിക്കും.
ആരോഗ്യകരമായ ഫാറ്റി ആസിഡുകൾ അടങ്ങിയ കടുകെണ്ണ ഭക്ഷണത്തിന്റെ രുചി മെച്ചപ്പെടുത്തുക മാത്രമല്ല, രക്തത്തിലെ കൊഴുപ്പിന്റെ അളവ് കുറയ്ക്കുകയും ചെയ്യുന്നു.
കടുകെണ്ണയിൽ മോണോസാച്ചുറേറ്റഡ്, പോളിഅൺസാച്ചുറേറ്റഡ് കൊഴുപ്പുകൾ അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയത്തിന് ആരോഗ്യകരമായ നല്ല കൊളസ്ട്രോളിന്റെ അളവ് വർദ്ധിപ്പിക്കാനും സഹായിക്കുന്നു.
കടുകെണ്ണയിൽ ജീവകം ഇ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ചർമത്തിന്റെ ആരോഗ്യത്തിനു ഗുണകരമാണ്. ചർമത്തെ ഫ്രീ റാഡിക്കലുകളുടെ നാശത്തിൽ നിന്നു സംരക്ഷിക്കുന്നു.
കടുകെണ്ണ ദേഹത്ത് പുരട്ടി തടവുന്നത് രക്തചംക്രമണം വർധിപ്പിക്കുന്നു. പ്രതിരോധ ശക്തി കൂട്ടുന്നു. ഒമേഗ 3 ഫാറ്റി ആസിഡുകളാല് സമ്പന്നം. ഇത് തലമുടിയുടെ വളർച്ചയ്ക്കും ആരോഗ്യത്തിനും ഗുണകരം. കടുകെണ്ണയും ഉപ്പും ചേർത്ത് തേക്കുന്നത് മോണരോഗം തടയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക