അപ്രതീക്ഷിതമായി വീട്ടിലെത്തുന്ന വിരുന്നുകാർക്ക് വീട്ടിൽ എപ്പോഴും ലഭ്യമാകുന്ന ചില ചേരുവകൾ ഉപയോഗിച്ച് കിടിലൻ ഒരു ഡ്രിങ്ക് തയ്യാറാക്കി നൽകിയാലോ. വീട്ടിൽ എപ്പോഴും സുലഭമായി ലഭിക്കുന്ന നാരങ്ങ ഉപയോഗിച്ചാണ് ഈ ഡ്രിങ്ക് ഉണ്ടാക്കിയെടുക്കുന്നത്.
ഇതിനായി ഒരു മിക്സിയുടെ ജാറിലേക്ക് ഒരു നാരങ്ങയുടെ നീര് മുഴുവനായും പിഴിഞ്ഞൊഴിക്കാം. പിന്നീട് ഇതിലേക്ക് മധുരത്തിന് ആവശ്യമായ പഞ്ചസാര ചേർത്തു കൊടുക്കാം. ഒന്നോ രണ്ടോ ഏലക്കയും അല്പം മിൽക്ക് മേഡും മൂന്നോ നാലോ അണ്ടിപ്പരിപ്പും കൂടി ചേർത്തതിനുശേഷം അല്പം തണുത്ത വെള്ളം ഒഴിച്ച് നല്ലതുപോലെ അരച്ചെടുക്കണം.
ആവശ്യമെങ്കിൽ ഐസ്ക്യൂബ്സ് കൂടി ചേർക്കാവുന്നതാണ്. രുചികരമായ കിടിലൻ ഡ്രിങ്ക് റെഡി. അരിച്ചെടുത്തതിനു ശേഷം വിരുന്നുകാർക്ക് സെർവ് ചെയ്യാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക