തിരുവനന്തപുരം: കേരള കോൺഗ്രസ്(എം) മുതിർന്ന നേതാവും മുൻ മന്ത്രിയുമായിരുന്ന കെ.എം. മാണിയുടെ ആത്മകഥ ഈ മാസം 25 ന് പ്രകാശനം ചെയ്യും. മുഖ്യമന്ത്രി പിണറായി വിജയനാണ്പുസ്തകം പ്രകാശനം ചെയ്യുക. നിയമസഭാ മന്ദിരത്തിലുള്ള ആർ. ശങ്കരനാരായണൻ തമ്പി ഹാളിൽ വച്ചാണ് പുസ്കതക പ്രകാശനം.
കർഷകരെയും അധ്വാനവർഗത്തെയും ഹൃദയത്തിൽ ചേർത്തു നിർത്തി പിന്തുണ നൽകിയ കെ.എം. മാണിയുടെ ആത്മകഥ അര നൂറ്റാണ്ടിലേറെക്കാലം പുതിയ കേരളത്തെ രൂപപ്പെടുത്തിയ ഭരണനിർവഹണത്തിന്റെ ചേതോഹരമായ നേർക്കാഴ്ചയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക