ഒരുപാട് ഗുണങ്ങളുള്ള ഒരു പച്ചക്കറിയാണ് പാവയ്ക്ക. വിറ്റാമിൻ സി, അയൺ, മഗ്നീഷ്യം, പൊട്ടാസ്യം, ഫൈബർ തുടങ്ങിയ പോഷകങ്ങൾ പാവയ്ക്കയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്.
100 ഗ്രാം കയ്പക്കയിൽ 13 മില്ലിഗ്രാം സോഡിയം, 602 ഗ്രാം പൊട്ടാസ്യം, 7 ഗ്രാം കാർബോഹൈഡ്രേറ്റ്, 3.6 ഗ്രാം പ്രോട്ടീൻ എന്നിവയോടൊപ്പം ഏകദേശം 34 കലോറിയുമുണ്ട്. ലോകമെമ്പാടുമുള്ള 382 ദശലക്ഷത്തിലധികം ആളുകൾ പ്രമേഹബാധിതരാണെന്ന് കണക്കുകളിൽ പറയുന്നു. പ്രമേഹത്തെ സ്വാഭാവികമായി നിയന്ത്രിക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുള്ള പോളിപെപ്റ്റൈഡ്-പി അല്ലെങ്കിൽ പി-ഇൻസുലിൻ എന്ന ഇൻസുലിൻ പോലുള്ള സംയുക്തം പാവയ്ക്കയിൽ ഉള്ളതായി ശാസ്ത്രലോകം തെളിയിച്ചിട്ടുണ്ട്.
പാവയ്ക്ക ജ്യൂസ് പതിവായി കഴിച്ച ടൈപ്പ് -2 പ്രമേഹരോഗികളിൽ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് ഗണ്യമായി താഴ്ന്നതായി അടുത്തിടെ സംഘടിപ്പിച്ച ഒരു പഠനത്തിൽ തെളിഞ്ഞിരുന്നു. ഹൈപ്പോഗ്ലൈസമിക് മരുന്നുകൾ കഴിക്കുന്ന പ്രമേഹരോഗികൾ ദിവസവും കയ്പുള്ള പാവയ്ക്ക ജ്യൂസ് ഒരു ഗ്ലാസ് കഴിക്കുകയാണെങ്കിൽ അവരുടെ മരുന്നുകളുടെ അളവ് ഒരു പരിധി വരെ കുറയ്ക്കാൻ കഴിയും. ശരീരത്തിലെ ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാനും പാവയ്ക്ക നല്ലതാണ്. അതുവഴി, ഇത് ഹൃദയാഘാതം, സ്ട്രോക്ക് എന്നിവയുടെ സാധ്യത ഗണ്യമായി കുറയ്ക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക