എല്ലാ വീടുകളിലും പാചകത്തിനായി ആശ്രയിക്കുന്ന ഒന്നാണ് പ്രഷർ കുക്കർ. എളുപ്പത്തിൽ സാധനങ്ങൾ വേവിക്കാൻ സാധിക്കുന്നതു കൊണ്ടുതന്നെയാണ് പ്രഷർ കുക്കറിനെ വ്യാപകമായി ഉപയോഗിക്കുന്നത്. എന്നാൽ ശ്രദ്ധിച്ചില്ലെങ്കിൽ ജീവ ഹാനി വരെ സംഭവിച്ചേക്കാം. അതിനാൽ പ്രഷർ കുക്കർ ഉപയോഗിക്കുമ്പോൾ ഇക്കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്..
ഭക്ഷ്യവസ്തുക്കൾ അമിതമായി കുത്തിനിറയ്ക്കുന്നത്
പ്രഷർ കുക്കറിൽ അമിതമായി ഭക്ഷണ സാധനങ്ങൾ കുത്തിനിറയ്ക്കുന്നത് ഒഴിവാക്കുക. കുക്കറിന്റെ അളവിന്റെ മൂന്നിൽ രണ്ട് ഭാഗം മാത്രം പാചകം ചെയ്യാനായി സാധനങ്ങൾ വെക്കുക. വെന്തു കഴിഞ്ഞാൽ വ്യാപ്തം കൂടുന്ന തരം ധാന്യങ്ങളോ പയറു വർഗങ്ങളോ ആണെങ്കിൽ പകുതി മാത്രം നിറച്ച് വേവാൻ ആവശ്യമായ വെള്ളം ചേർക്കുക. ഇല്ലെങ്കിൽ മർദ്ദം കൂടി കുക്കർ പൊട്ടിത്തെറിക്കാൻ സാധ്യതയുണ്ട്.
നീരാവി കളയുമ്പോൾ ശ്രദ്ധിക്കുക
കുക്കർ വിസിൽ അടിച്ചു കഴിഞ്ഞാൽ നീരാവി പെട്ടന്നു കളയാനുള്ള തിടുക്കം നമ്മൾ എല്ലാവരിലും ഉള്ളതാണ്. ഇപ്പോഴും ആഹാര പദാർത്ഥങ്ങൾക്ക് വേവാനുള്ള സാവകാശം കൊടുക്കുക. അതല്ലാതെ വിസിൽ പോകാൻ കാത്തു നിൽക്കാതെ പെട്ടന്ന് കുക്കർ തുറക്കാൻ ശ്രമിക്കുന്നത് കുക്കർ കേടു വരാനുള്ള സാധ്യതയും കൂടുതലാണ്.
കുക്കർ വ്യത്തിയാക്കി സൂക്ഷിക്കുക
കുക്കർ കഴുകാനുള്ള മടി കാരണം പലരും കുക്കർ വേണ്ട പോലെ വൃത്തിയാകാറില്ല. പ്രഷർ കുക്കർ ഈടു നിൽക്കാൻ വൃത്തിയായി സൂക്ഷിക്കണം. വൃത്തിയാക്കാൻ എടുക്കുമ്പോൾ കുക്കറിന്റെ വാൽവ്, ഗാസ്ക്കറ്റ് എന്നിവ വേർതിരിച്ച് ബ്രഷ് ഉപയോഗിച്ച് നന്നായി കഴുകുക. കുക്കർ കഴുകിയ ശേഷം ഉണങ്ങുന്നതിനായി കമഴ്ത്തി വയ്ക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക