2025-ഓടെ യൂറോപ്യൻ രാജ്യങ്ങളിലും അമേരിക്കയിലുമായി ലക്ഷക്കണക്കിന് നഴ്സുമാർക്ക് അവസരങ്ങളുണ്ടാകും. ജർമനിയിൽമാത്രം ഒന്നരലക്ഷത്തോളം നഴ്സുമാർക്ക് അവസരമുണ്ടാകുമെന്ന് നോർക്ക റൂട്സ് പറയുന്നു.
ലോകാരോഗ്യസംഘടനയുടെ കണക്കുകളനുസരിച്ച് യൂറോപ്യൻ യൂണിയനിലെ 13 രാജ്യങ്ങളിൽ 40 ശതമാനത്തിലേറെ നഴ്സുമാരും 55 വയസ്സ് കഴിഞ്ഞവരാണ്. അഞ്ചുവർഷത്തിനകം ഈ നഴ്സുമാരിൽ ബഹുഭൂരിപക്ഷവും ജോലിവിടും. അമേരിക്കയിൽ 25 ശതമാനത്തോളം നഴ്സുമാരും 55 പിന്നിട്ടവരാണ്.
ഇറ്റലി, യു.കെ, അയർലൻഡ്, ലക്സംബർഗ്, ഫ്രാൻസ്, ഡെൻമാർക്ക്, നെതർലൻഡ്സ്, സ്വിറ്റ്സർലൻഡ്, നോർവേ എന്നീ യൂറോപ്യൻ രാജ്യങ്ങളാണ് ജർമനിക്കു പുറമേ കൂടുതൽ നഴ്സുമാർക്ക് അവസരം നൽകുന്ന രാജ്യങ്ങൾ.
യു.കെ.യിലേക്ക് സൈക്യാട്രിസ്റ്റുമാരെ നിയമിക്കുന്നതിനായി 22-ന് നോർക്കയുടെ നേതൃത്വത്തിൽ കൊച്ചിയിൽ അഭിമുഖം നടത്തുന്നുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക