ഉത്തരേന്ത്യയിൽ അതി ശൈത്യം തുടരുന്നു. ഡൽഹി, പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിൽ കനത്ത മൂടൽമഞ്ഞാണ് അനുഭവപ്പെടുന്നത്.
ഡൽഹിയിൽ വിമാനങ്ങളും ട്രെയിനുകളും വൈകുന്നു.അതിശൈത്യം രണ്ട് ദിവസം കൂടി തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്.
അതേസമയം യാത്രക്കാരുടെ പ്രതിസന്ധി മറികടക്കടക്കുന്നതിനായി വിമാനത്താവളങ്ങളിൽ ‘വാർ റൂമുകൾ’ സ്ഥാപിക്കുമെന്ന് കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക