അയോധ്യ: അയോധ്യ രാമക്ഷേത്രത്തിലെ രാം ലല്ലയുടെ പൂര്‍ണ ചിത്രം പുറത്ത്. ശ്രീരാമന് അഞ്ചുവയസുള്ളപ്പോഴുള്ള രുപമാണ് പ്രതിഷ്ഠിക്കുന്നത്. സ്വര്‍ണവില്ലും അമ്പുമേന്തിയരീതിയിലാണ് വിഗ്രഹം.
മൈസൂര്‍ സ്വദേശിയായ ശില്പി അരുണ്‍ യോഗിരാജാണ് 51 ഇഞ്ച് നീളമുള്ള രാമവിഗ്രഹം കല്ലില്‍ കൊത്തിയെടുത്തത്. വിഗ്രഹം ക്ഷേത്രത്തില്‍ സ്ഥാപിച്ചു.
പ്രതിഷ്ഠാദിനം രാവിലെ പ്രധാനമന്ത്രി സരയൂ നദിയില്‍ സ്നാനം ചെയ്യും. രാംപഥിലൂടെയും ഭക്തിപഥിലൂടെയും രാമജന്മഭൂമിയിലേയ്ക്ക് നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക