സെൽറ്റോസിന്റെ ഡീസൽ മാനുവൽ മോഡൽ കിയ പുറത്തിറക്കി. 11.99 ലക്ഷം രൂപ മുതലാണ് കാറിന്റെ എക്സ്ഷോറൂം വില ആരംഭിക്കുന്നത്. 2023 ജൂലായിലാണ് സെൽറ്റോസിന്റെ പുതിയ മോഡൽ കിയ പുറത്തിറക്കിയത്. അന്ന് ഡീസലിന്റെ ഐഎംടി (ഇന്റലിജെന്റ് മാനുവൽ ട്രാൻസ്മിഷൻ) മോഡലും ടോര്‍ക്ക് കൺവേർട്ടർ ഓട്ടമാറ്റിക് മോഡലുമാണ് പുറത്തിറക്കിയത്.
അഞ്ച് മോഡലുകളിൽ വിപണിയിലെത്തിയ പുതിയ സെൽറ്റോസിന്റെ എച്ച്ടിഇ മോഡലിന് 11.99 ലക്ഷം രൂപയും എച്ച്ടികെ പ്ലസ് മോഡലിന് 14.99 ലക്ഷം രൂപയും എച്ച്ടികെ മോഡലിന് 13.59 ലക്ഷം രൂപയും എച്ച്ടിഎക്സ് മോഡലിന് 16.67 ലക്ഷം രൂപയും എച്ച്ടിഎക്സ് പ്ലസ് മോഡലിന് 18.27 ലക്ഷം രൂപയുമാണ് നിരക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.
ഡീസൽ എൻജിൻ കൂടാതെ 1.5 ലീറ്റർ പെട്രോൾ, 1.5 ലീറ്റർ ടർബൊ പെട്രോൾ എൻജിൻ മോഡലുകളിലും സെൽറ്റോസ് വിപണിയിൽ എത്തിയിട്ടുണ്ട്. കിയയുടെ ആദ്യ മോഡലായി 2019 ലാണ് സെൽറ്റോസ് ഇന്ത്യൻ വിപണിയിൽ എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക