നല്ല വീടുണ്ടാക്കുന്നതുപോലെതന്നെ പ്രധാനമാണ് നന്നായി അത് സൂക്ഷിക്കുന്നതും. ഒരൽപ്പമൊന്നു ശ്രദ്ധിച്ചാല്‍ ആര്‍ക്കും ചെയ്യാവുന്ന ഒന്നാണിത്.
ഒരു വീട്ടിലെ പ്രധാനപ്പെട്ട ഇടങ്ങളിൽ ഒന്നാണ് കിടപ്പു മുറി. ജോലിയുടെ തിരക്കുകളെല്ലാം കഴിഞ്ഞു മുറിയിലേക്ക് വിശ്രമിക്കാനായി വരുമ്പോൾ അതേറ്റവും മനോഹരമായി ഇരിക്കുന്നത് മനസിനും ശരീരത്തിനും പ്രത്യേക ഉണർവാണു നൽകുന്നത്.
വൃത്തിയായി വിരിച്ചിട്ട കിടക്കവിരി, അതിനിണങ്ങുന്ന പില്ലോ കവറുകള്‍. ഭംഗിയായി കിടക്കുന്ന ഫര്‍ണിച്ചറുകള്‍ ഇവയൊക്കെ ഏതൊരു കിടപ്പുമുറിയെയും ഭംഗിയാക്കും. അതിനായി നമ്മൾ ദിവസേനെ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ മാത്രം മതി.
എഴുന്നേറ്റയുടനെ തന്നെ കിടക്കവിരിച്ചിടുന്നതു ഒരു ശീലമാക്കാം. അതുപോലെത്തന്നെ പ്രധാനമാണ് ആഴ്ചയിലൊരിക്കെലെങ്കിലും കിടക്കവിരി മാറ്റുന്നത്. നിങ്ങള്‍ക്കിഷ്ടമുള്ള തരത്തിലുള്ള നിറങ്ങളിലും ഡിസൈനിലുമുള്ള കിടക്കവിരികള്‍ മാറി മാറി ഉപയോഗിക്കുന്നത് റൂമിനു നിത്യയൗവ്വനം നല്‍കുന്നത് പോലെയാണ്.
എല്ലാ സാധനങ്ങളും കുത്തിനിറയ്ക്കാനുള്ള സ്റ്റോര്റൂമായി ബെഡ്റൂമിനെ മാറ്റരുത് എന്നത്. വേണ്ടതും വേണ്ടാത്തതുമായ സാധനങ്ങള്‍ കുത്തിനിറയ്ക്കുന്നതിനു പകരം, ആവശ്യമുള്ളവ മാത്രം ബെഡ്റൂമില്‍ വയ്ക്കുക.
ഭിത്തിയലമാരായും കട്ടിലിനടിയിലെ സ്റ്റോറേജ് സ്പേസുമൊക്കെ കൃത്യമായി ഉപയോഗിച്ചാല്‍ മാത്രം മതിയാവും പലപ്പോഴും മുറിയില്‍ അലക്ഷ്യമായികിടക്കുന്ന സാധനങ്ങള്‍ അടുക്കി വയ്ക്കാന്‍.
പാദരക്ഷകള്‍ക്കായി ചുമരലമാരയില്‍ ഒരിടമോ, ഒരു ഷൂറാക്കോ ഉപയോഗിക്കുക. ബെഡ് റൂമിനകത്തിരുന്നു ഭക്ഷണം കഴിക്കുന്ന ശീലം ഉണ്ടാക്കാതിരിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക