മലയാളികളുടെ പ്രിയപ്പെട്ട നടൻ ഷെയിൻ നിഗം തമിഴിലേക്ക്. ഷെയിൻ നിഗത്തിന്റെ അരങ്ങേറ്റ ചിത്രം ദുൽഖർ സൽമാൻ പ്രഖ്യാപിച്ചു. ഷെയിൻ നിഗത്തിന്റെ ആദ്യ തമിഴ് ചിത്രത്തിന്റെ പേര് ‘മദ്രാസ്കാരൻ’ എന്നാണ്.
കലൈയരശൻ, നിഹാരിക കൊണ്ടേല എന്നിവർ മറ്റു കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. എസ് ആർ പ്രൊഡക്ഷൻസിന്റെ ബാനറിൽ ബി.ജഗദീഷ് നിർമ്മിക്കുന്ന ആദ്യ ചിത്രമാണിത്.
സുന്ദരമൂർത്തി സംഗീത സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് പ്രസന്ന എസ് കുമാറാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക