ആലപ്പുഴ: ബിജെപി പ്രാദശിക നേതാവിനെയും ഭാര്യയെയും മരിച്ച നിലയിൽ. ബിജെപി കായംകുളം മണ്ഡലം സെക്രട്ടറി ചിറക്കടവം രാജധനിയിൽ പികെ സജി ഭാര്യ ബിനു എന്നിവരാണ് മരിച്ചത്.
ഭാര്യ ബിനുവിന്റെ ദേഹത്ത് വെട്ടേറ്റ മുറിവുകളുണ്ട്. സജിയുടെ കൈയിൽ കത്തിയും കണ്ടെത്തി. ഭാര്യയുടെ മൃതദേഹം മുകളിലത്തെ മുറിയിലും സജിയുടെ മൃതദേഹം താഴത്തെ മുറിയിലുമാണ് കണ്ടെത്തിയത്.
വൈകുന്നേരം ഫോണിൽ വിളിച്ച മകൻ മാതാപിതാക്കളെ ബന്ധപ്പെടാൻ സാധിക്കാത്തതിനാൽ അയൽവീട്ടിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് അയൽവാസികൾ വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് ഇരുവരെയും മരിച്ചനിലയിൽ കണ്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക