മൺചട്ടികൾ ഇപ്പോൾ വളരെയധികം ആളുകൾ ഉപയോഗിക്കുന്ന രീതിയാണ് കണ്ടുവരുന്നത്. പാകം ചെയ്യാൻ മാത്രമല്ല ഭക്ഷണം വിളമ്പാനും ചട്ടികൾ ഉപയോഗിച്ചു തുടങ്ങിയിരിക്കുന്നു. വലിയ വലിയ റസ്റ്ററന്റുകളിൽ പോലും ചട്ടിച്ചോറും പാൽകപ്പയും മീൻകറിയുമെല്ലാം ഇപ്പോൾ മൺചട്ടികളിലാണു വിളമ്പുന്നത്.
മൺചട്ടികൾ ആരോഗ്യത്തിനു ഉത്തമമാണെങ്കിലും പുതിയ മൺചട്ടികൾ മയക്കിയെടുക്കാൻ അൽപം പ്രയാസമാണ്. മണ്ണു ചുട്ടെടുക്കുന്നതു കൊണ്ടു തന്നെ മൺചട്ടി മയക്കിയില്ലെങ്കിൽ പാകം ചെയ്യുന്ന ഭക്ഷണത്തിനു മണ്ണിന്റെ മണവും രുചിയും ഉണ്ടാവാറുണ്ട്.
ദിവസം മുഴുവൻ കഞ്ഞിവെള്ളം ഒഴിച്ചു വച്ചും വെള്ളത്തിൽ മുക്കിവച്ചും മറ്റും പലരും മയക്കാറുണ്ട്. ഇത് ഒരുപാടു സമയം എടുക്കും. എന്നാൽ ഇതാ വാങ്ങുന്ന ദിവസം തന്നെ ചട്ടി മയക്കി പാകം ചെയ്യാൻ യോഗ്യമാക്കിയെടുക്കാം.
അതിനായി പുതിയതായി വാങ്ങിയ മണിച്ചട്ടികൾ നല്ലപോലെ കഴുകിയെടുക്കുക. അതിനുള്ളിലെ പൊടി മണ്ണും നല്ലപോലെ പോയി കിട്ടാൻ ആണ് ഇത് കഴുകിയെടുക്കുന്നത്. ഇങ്ങനെ നല്ലതുപോലെ കഴുകി എടുത്ത ശേഷം മൺചട്ടി സീസണിങ് ചെയ്യാനായി ഒരു പാത്രത്തിലേക്ക് ഇളം ചൂടുള്ള കഞ്ഞിവെള്ളം എടുക്കുക. ആദ്യം കുറച്ചു വെള്ളം ഒഴിച്ചു കൊടുത്തശേഷം അതിലേക്ക് മൺചട്ടി വെക്കുക പിന്നീട് ബാക്കി വെള്ളം കൂടി ഒഴിച്ചു കൊടുക്കാവുന്നതാണ്. പിന്നീട് ഈ പാത്രം അടച്ച് രണ്ട് ദിവസം വയ്ക്കുകയാണ് വേണ്ടത്. ഇങ്ങനെ ചെയ്താൽ കഞ്ഞിവെള്ളം നല്ല രീതിയിൽ പുളിച്ചു കിട്ടുകയും.
ചട്ടി നല്ലപോലെ മയക്കി എടുക്കാൻ സാധിക്കുകയും ചെയ്യും. പിന്നീട് രണ്ട് ദിവസം കഴിഞ്ഞശേഷം ഈ വെള്ളത്തിൽ നിന്ന് മാറ്റി ചട്ടി നല്ല രീതിയിൽ കഴുകിയെടുക്കുക. പിന്നീട് ഇത് കടലമാവ് ഉപയോഗിച്ച് കഴുകി എടുക്കാവുന്നതാണ്. പിന്നീട് ഈ ചട്ടി നല്ലതുപോലെ ഉണക്കിയെടുക്കുക. കുറച്ച് എണ്ണ മൺചട്ടിയുടെ ഉള്ളിൽ പുറത്തു തേച്ചു കൊടുക്കുക. പിന്നീട് മൺചട്ടി നല്ലതുപോലെ ചൂടാക്കിയെടുക്കുക. പിന്നീട് ഇതിലേക്ക് കുറച്ച് സവാള ഇട്ടുകൊടുത്ത് നന്നായി വഴറ്റുക. ഇത്രയും ചെയ്താൽ വളരെ എളുപ്പത്തിൽ തന്നെ മൺചട്ടി മയക്കിയെടുക്കാൻ സാധിക്കുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക