പ്രഭാത ഭക്ഷണമാണ്, മറ്റു നേരങ്ങളിലെ ഭക്ഷണങ്ങളെക്കാൾ ഏറ്റവും പ്രധാനപ്പെട്ടത്. അതിനാൽ പ്രഭാത ഭക്ഷണം പോഷകഗുണമുള്ള പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങളായിരിക്കണം. പ്രഭാത ഭക്ഷണത്തിന് ദോശ, ഇടിലി, പുട്ട് എന്നിവയെല്ലാം നമ്മുടെ എല്ലാം സ്ഥിരം വിഭവമാണ്. എന്നാൽ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ചില പ്രഭാത ഭക്ഷണങ്ങൾ പരിചയപ്പെടാം…
സേമിയ ഉപ്പുമാവ്
ചുവടു കട്ടിയുള്ള ഒരു പാനിൽ ഒരു ടേബിൾ സ്പൂൺ നെയ്യ് ചൂടാക്കി അതിലേക്ക് കശുവണ്ടി വറുത്തു മാറ്റിവെക്കുക. ഇതേ പാനിലേക്ക് സേമിയ ഇട്ട് മൂന്നു നാലു മിനിറ്റ് വഴറ്റുക. സേമിയയുടെ നിറം ചെറുതായി മാറി വരുന്നത് കാണാം .ഇത് മാറ്റി വയ്ക്കുക. ഇനി മറ്റൊരു പാനിൽ വെളിച്ചെണ്ണ ചൂടാക്കി അതിലേക്ക് കടുകും ഉഴുന്നുപരിപ്പും ഇട്ട് പൊട്ടുമ്പോൾ, സവാള, പച്ചമുളക്, ഇഞ്ചി എന്നിവ ചേർത്ത് നന്നായി വഴറ്റുക. അതിലേക്ക് ഉപ്പും ചേർക്കുക. ആവശ്യമുള്ള പച്ചക്കറികൾ ചേർത്ത് നന്നായി വഴറ്റുക. മൂടിവച്ച് പച്ചക്കറികൾ സോഫ്റ്റ് ആകുന്നതുവരെ വേവിച്ച് എടുക്കുക. ഇതിലേക്ക് വറുത്തു വച്ചിരിക്കുന്ന സേമിയ ചേർക്കുക. മുക്കാൽ കപ്പ് വെള്ളം ചേർത്ത് നന്നായി യോജിപ്പിക്കുക. നാളികേരം ചിരകിയത് ചേർത്ത് മിക്സ് ചെയ്തു അൽപസമയം മൂടി വയ്ക്കുക. ഉപ്പുമാവ് നന്നായി സോഫ്റ്റ് ആയി വരാൻ ഇത് സഹായിക്കും.
റവ ദോശ
വളരെ എളുപ്പത്തിൽ റവ ദോശ ഉണ്ടാക്കാം. അര കപ്പ് റവ, അര കപ്പ് അരി മാവ്, കാൽ കപ്പ് മൈദ എന്നിവ ഒരു പാത്രത്തിലിട്ട് നന്നായി ഇളക്കുക. ഇതിലേക്ക് നന്നായി അരിഞ്ഞ ഉള്ളി, പച്ചമുളക് , അരിഞ്ഞ ഇഞ്ചി എന്നിവ ചേർക്കുക. രുചിക്ക് വേണ്ടി പാകത്തിന് ഉപ്പും കുറച്ച് കുരുമുളക് പോടിയും ആവശ്യത്തിന് കറിവേപ്പിലയും ചേർക്കുക. ഇതിൽ രണ്ട് കപ്പ് വെള്ളവും അൽപ്പം തൈരും ചേർത്ത് കുഴയ്ക്കുക. മാവ് നല്ല സ്മൂത്ത് ആകുന്നത് വരെ നന്നായി കുഴയ്ക്കണം. മാവ് 20 മിനുറ്റ് വച്ചതിന് ശേഷം ദോശക്കല്ലിൽ ചുട്ടെടുക്കാം.
പാൻ കേക്ക്
അര കപ്പ് പാൽ, മൂന്ന് മുട്ട, ഒരു വഴപ്പഴം രണ്ട് ടേബിൾ സ്പൂൺ തേൻ, ഒരു കപ്പ് ഓട്ട്സ് ഒരു നുള്ള് ഉപ്പ്, ഒരു നുള്ള് അപ്പക്കാരം എന്നിവ ചേർത്ത് നന്നായി ബ്ലെൻഡർ ഉപയോഗിച്ച് ഇളക്കുക. ഈ മിശ്രിതം പേസ്റ്റ് രൂപത്തിൽ ആയാൽ. ഒരു പാൻ ചൂടാക്കി അതിൽ അൽപ്പം എണ്ണ തളിക്കുക. പാൻ നന്നായി ചൂടായി കഴിഞ്ഞാൽ മിശ്രിതം പാനിൽ പരത്തുക. ഒരു വശം വെന്ത് കഴിഞ്ഞാൽ പാൻ കേക്കിന്റെ മറു ഭാഗവും നന്നായി വേവിക്കുക. തേനും പഴങ്ങളും കൂട്ടി ഇത് കഴിക്കാം.
സ്മൂത്തി
വളരെ എളുപ്പത്തിൽ സ്മൂത്തി ഉണ്ടാക്കാം. ഒരു ആപ്പിൾ, ഒരു വാഴപ്പഴം, ഒരു സ്കൂപ്പ് പീനട്ട് ബട്ടർ, അൽപ്പം ചിയ സീഡ്സ്, അൽപ്പം ഫ്ലാക്സ് സീഡ്സ് എന്നിവ അരക്കപ്പ് ബദാം പാലിൽ ചേർത്ത് ഇളക്കുക. ആരോഗ്യകരമായ സ്മൂത്തി റെഡി.
ഓട്ട്സ്
വളരെ എളുപ്പത്തിലും വേഗത്തിലും ഓട്സുകൊണ്ടുള്ള ബ്രേക്ക് ഫാസ്റ്റ് ഉണ്ടാക്കാം. അരകപ്പ് പാലും അരകപ്പ് വെള്ളവും ഒരു പാനിൽ ചൂടാക്കുക. വെള്ളം തിളയ്ക്കുമ്പോൾ മുക്കാൽ കപ്പ് ഓട്സ് അതിൽ ചേർക്കുക. മധുരം വേണമെങ്കിൽ അൽപ്പം തേൻ ചേർക്കാം. അടി പൊളി ബ്രേക് ഫാസ്റ്റ് റെഡി.
ബ്രഡ് ബനാന ടോസ്റ്റ്
നേന്ത്രപ്പഴം ചെറിയ കഷ്ണങ്ങളായി മുറിച്ചു വയ്ക്കുക. പാന്‍ ചൂടാക്കിയ ശേഷം 2 ടീസ്പൂണ്‍ നെയ്യ് ചേര്‍ത്ത് മുറിച്ചു വച്ചിരിക്കുന്ന നേന്ത്രപ്പഴം വഴറ്റുക. ഇതിലേക്ക് ഒരു ടേബിള്‍സ്പൂണ്‍ പഞ്ചസാര ചേര്‍ക്കുക. ഇടയ്ക്ക് അല്പം നെയ്യ് ചേര്‍ക്കാവുന്നതാണ്. പഴം ചെറുതായി വെന്തു വരുമ്പോള്‍ പാത്രത്തിലേക്ക് മാറ്റി വെക്കുക.
ഒരു ടേബിള്‍സ്പൂണ്‍ പഞ്ചസാരയും ഒരു ടേബിള്‍ ബ്രെഡ് സൈഡുകള്‍ മുറിച്ച് ഓരോന്നായി ചപ്പാത്തി പലകയില്‍ പരത്തിയെടുക്കുക. പരത്തിയ ബ്രെഡില്‍ നേരത്തെ തയ്യാറാക്കിയ പഴം വച്ച് വശങ്ങളില് മുട്ട പുരട്ടി റോള്‍ ചെയ്തെടുക്കുക.പാന്‍ ചൂടാക്കിയ ശേഷം നെയ്യ് ചേര്‍ത്ത് ബ്രെഡില്‍ മുട്ട പുരട്ടി ടോസ്റ്റ് ചെയ്തെടുക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക