പല്ല് തേക്കുന്നത് വ്യക്തിശുചിത്വത്തിന്റെ ഭാഗമാണ്. എന്നാല്‍ എന്താണ് പല്ല് തേക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യം എന്ന് പലര്‍ക്കും അറിയില്ല. പല്ല് തേക്കുന്നത് നല്ലതാണെങ്കിലും അമിതമായി തേക്കുമ്പോള്‍ അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ പിന്നീട് മാറ്റാന്‍ പറ്റാത്തതായിരിക്കും.
പല്ല് തേക്കുന്നതിനായി ഇന്ന് പല തരത്തിലുള്ള ബ്രഷുകളാണ് നാം ഉപയോഗിക്കുന്നത്. പേസ്റ്റും അതുപോലെ തന്നെ, പല രുചിയിലും മണത്തിലും നിറത്തിലുമുള്ള പേസ്റ്റ് ഉപയോഗിക്കുന്നവരാണ് നാം.
പല്ലുകൾ വൃത്തിയാക്കാൻ ബ്രഷിൽ ധാരാളം പേസ്റ്റ് എടുത്ത് തേയ്ക്കുന്നവരാണ് മിക്കവാറും എല്ലാവരും. എന്നാൽ ബ്രഷ് നിറയെ പേസ്റ്റെടുക്കാതിരിക്കാൻ ശ്രമിക്കുക. ബ്രിസിലുകൾക്ക് ഉള്ളിൽ വേണം പേസ്റ്റ് വെക്കാൻ എന്നതും പ്രത്യേകം ശ്രദ്ധിക്കണം. ഇത് പ്രതലഘർഷണം കൂട്ടി കൂടുതൽ നന്നായി അഴുക്ക് കളയാൻ സഹായിക്കും.
പല ടൂത്ത് പേസ്റ്റുകളിലും മണ്ണിലും പാറകളിലും സ്വാഭാവികമായി കാണപ്പെടുന്ന ധാതുവായ ഫ്ലൂറൈഡ് അടങ്ങിയിട്ടുണ്ട്. ഒരു പരിധി വരെ പല്ല് വൃത്തിയാക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്നത് ഇവയാണ്. എന്നാൽ ഫ്ലൂറൈഡ് അധികമായാൽ പല്ലുകൾക്ക് ദോഷം ചെയ്യും.
ജെൽ രൂപത്തിലുള്ള ടൂത്ത് പേസ്റ്റിനേക്കാൾ പല്ലുകളുടെ ആരോഗ്യത്തിന് ക്രീം രൂപത്തിലുള്ള ടൂത്ത് പേസ്റ്റ് ഉപയോഗിക്കുന്നതാണ് നല്ലത്. ഇത് കൂടാതെ ടൂത്ത് പേസ്റ്റ് അധിക നേരം വായിൽ പിടിച്ചു വയ്ക്കാനും ശ്രമിക്കരുത്. വായിൽ പൊള്ളൽ അനുഭവപ്പെട്ടാൽ ആ ടൂത്ത് പേസ്റ്റ് ഒഴിവാക്കുന്നതാകും നല്ലത്.
കൂടാതെ ദന്തക്ഷയവും ദ്വാരങ്ങളും തടയാന്‍ നമ്മള് ഇടയ്ക്കിടെ ബ്രഷ് ചെയ്യുന്നത് പലപ്പോഴും വിപരീതഫലമാണ് നല്‍കുക. ദിവസത്തില്‍ രണ്ടു തവണയില്‍ കൂടുതല്‍ നേരം പല്ല് തേച്ചാല്‍, ഇനാമല്‍ മാത്രമല്ല, പല്ലും നശിക്കും.
ഇത്തരം പോടുകള്‍ വേഗത്തില്‍ ചികിത്സിച്ചില്ലെങ്കില്‍, അണുബാധയ്ക്കും പല്ല് നഷ്ടപ്പെടുന്നതിനും വരെ ഇടയാക്കും. അതുകൊണ്ട് അമിതമായി പല്ല് തേച്ച് പല്ല് സംരക്ഷിക്കാം എന്നുണ്ടെങ്കില്‍ അത് പലപ്പോഴും നെഗറ്റീവ് ഫലമാണ് ഉണ്ടാക്കുന്നത് എന്നുള്ള കാര്യം അറിഞ്ഞിരിക്കണം.
അമിതമായി പല്ല് തേക്കുന്നതിന്റെ മറ്റൊരു പാർശ്വഫലം മോണയ്ക്ക് കേടുപാടുകള്‍ സംഭവിക്കുന്നതാണ്. മോണകള്‍ക്ക് ചുവപ്പും വീക്കവും മോണ കയറിപ്പോവുന്ന അവസ്ഥയും ഉണ്ടാകാം. ഇത് രക്തസ്രാവത്തിന് കാരണമാകും, ഇത് വളരെ വേദനാജനകമായേക്കാം. മോണ കുറയുന്നത് പല്ലിന്റെ വേരുകളിൽ അണുബാധയ്ക്കും പല്ല് നശിക്കാനും ഇടയാക്കും. പെട്ടെന്നാണ് ഇതെല്ലാം സംഭവിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക