ഗുരുവായൂരിൽ വൻ തീപിടുത്തം. സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ചകിരി മില്ലിനാണ് തീ പിടിച്ചത്. ഗുരുവായൂർ വളയംതോട് കുരഞ്ഞിയൂരിൽ സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള മില്ലിൽ ഇന്ന് രാവിലെ പത്തരയോടെയാണ് തീപിടുത്തം ഉണ്ടായത്.
നിലവിൽ ചകിരിമില്ല് പൂർണ്ണമായി കത്തി നശിച്ചു എന്നാണ് വിവരം. ഗുരുവായൂർ കുന്നംകുളം തൃശ്ശൂർപയർ റെസ്ക്യൂ സ്റ്റേഷനുകളിലെ സ്റ്റേഷൻ ഓഫീസർമാരുടെ നേതൃത്വത്തിൽ അണക്കാനുള്ള ശ്രമം തുടരുന്നുണ്ടെങ്കിലും മണിക്കൂറുകൾ കഴിഞ്ഞിട്ടും തീ നിയന്ത്രണവിധേയമാക്കാൻ സാധിച്ചിട്ടില്ല. എന്താണ് തീപിടുത്തത്തിന് കാരണമായതെന്ന് ഇതുവരെയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക