ലക്നൗ: അയോധ്യയിൽ ഇലക്ട്രിക് ഓട്ടോ സർവ്വീസുമായി ഊബർ. അയോധ്യ ശ്രീരാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠയ്ക്ക് അയോധ്യയിലേക്കുള്ള തീർത്ഥാടകരുടെ തിരക്കു പരിഗണിച്ചാണ് ഇവി ഓട്ടോയുടെ സേവനം പ്രഖ്യാപിച്ചത്.
റൈഡ്-ഹെയ്ലിംഗ് ആപ്പ് ഊബറാണ് സേവനം ആരംഭിച്ചത്. സഞ്ചാരികൾക്ക് സൗകര്യപ്രദമാകും വിധത്തിൽ എത്തിച്ചേരുന്നതിനും സുരക്ഷിതമായ യാത്ര ഉറപ്പു വരുത്തുന്നതിനുമാണ് പദ്ധതി രൂപകൽപ്പന ചെയ്തിരിക്കുന്നത്.
സാമ്പത്തികമായി മെച്ചപ്പെട്ട തലത്തിലേക്ക് എത്തുക, പരിസ്ഥിതി സൗഹാർദ്ദ ഗതാഗത സേവനം ലഭ്യമാകുക എന്നീ ലക്ഷ്യങ്ങളാണ് പദ്ധതിക്കുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക