മലയാളികൾക്ക് ഏറ്റവും പ്രിയങ്കരിയാണ് നടി ഉർവശി. സമൂഹ മാധ്യമങ്ങളിൽ സജീവമായ ഉർവശി മക്കൾക്കൊപ്പമുള്ള ചിത്രങ്ങളും ഇടയ്ക്ക് ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവയ്ക്കാറുണ്ട്.
ഇപ്പോളിതാ മകൾ കുഞ്ഞാറ്റ എന്നു വിളിക്കുന്ന തേജ ലക്ഷ്മിയ്ക്കും മകൻ ഇഷാൻ പ്രജാപതിയ്ക്കുമൊപ്പമുള്ള ചിത്രങ്ങൾ പങ്കിടുകയാണ് ഉർവശി. സിനിമാ ലൊക്കേഷനിൽ നിന്നുള്ള ചിത്രങ്ങളാണിത്. “എന്റെ കുട്ടികൾക്കൊപ്പം,” എന്ന അടിക്കുറിപ്പോടെ ഉർവശി ഷെയർ ചെയ്ത ചിത്രങ്ങൾ ആരാധകരും ഏറ്റെടുത്തു കഴിഞ്ഞു.
https://www.instagram.com/p/C2ZldoiL10g/?utm_source=ig_web_copy_link&igsh=MzRlODBiNWFlZA==
സ്ഫടികത്തിലെ ഉർവശിയുടെ ചിരി അതുപോലെ കിട്ടിയിട്ടുണ്ടല്ലോ കുഞ്ഞാറ്റയ്ക്ക് എന്നാണ് ഒരു ആരാധകൻ ചിത്രത്തിനു താഴെ കമന്റ് ചെയ്യുന്നത്.
ഭർത്താവ് ശിവാസ് (ശിവപ്രസാദ്) ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അഭിനയിക്കുകയാണ് ഉർവശി ഇപ്പോൾ. എൽ ജഗദമ്മ ഏഴാംക്ളാസ്സ് ബി സ്റ്റേറ്റ്ഫസ്റ്റ് എന്നു പേരു നൽകിയിരിക്കുന്ന ചിത്രത്തിൽ ജഗദമ്മ എന്ന ടൈറ്റിൽ കഥാപാത്രത്തെയാണ് ഉർവശി അവതരിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക