ന്യൂഡൽഹി: ചൈനയിലെ തെക്കൻ സിൻജിയാങ്ങ് മേഖലയിൽ വൻ ഭൂകമ്പം. റിക്ടർ സ്കെയിലിൽ 7.2 തീവ്രത രേഖപ്പെടുത്തി. ഭൂചലനത്തിന്റെ പ്രകമ്പനം ഡല്‍ഹിയിലും എന്‍സിആര്‍ മേഖലയിലും ഉത്തരേന്ത്യയിലും വിവിധ ഭാഗങ്ങളിലും അനുഭവപ്പെട്ടു
80 കിലോമീറ്ററോളം ഇതിന്റെ തീവ്രത അനുഭവപ്പെട്ടെന്ന് വിദഗ്ധര്‍ പറയുന്നു. നാഷണല്‍ സെന്റര്‍ ഫോര്‍ സെസ്മോളജിയാണ് ഇക്കാര്യം പുറത്തുവിട്ടത്.
അതേസമയം കസാക്കിസ്ഥാനിലും ഭൂകമ്പം ഉണ്ടായി. ഇതിന്റെ പ്രകമ്പനം തന്നെയാണിത്. 6.7 തീവ്രതയാണ് രേഖപ്പെടുത്തിയതെന്ന് കസാക്കിസ്ഥാന്‍ എമര്‍ജന്‍സീസ് മന്ത്രാലയം അറിയിച്ചു.
അതെസമയം, ഇന്നലെ പുലർച്ചെ ചൈനയിലെ തെക്കുപടിഞ്ഞാറൻ യുനാൻ പ്രവിശ്യയിലുണ്ടായ മണ്ണിടിച്ചിലിൽ എട്ട് പേർ മരിക്കുകയും 47 പേർ കുടുങ്ങിക്കിടക്കുന്നതായും റിപ്പോർട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക