മോഹൻലാല്‍ നായകനായെത്തുന്ന ചിത്രം മലൈക്കോട്ടൈ വാലിബൻ പ്രേക്ഷകര്‍ക്ക് വലിയ പ്രതീക്ഷകളുള്ളതാണ്. ട്രെയിലറും ഈയിടെ പുറത്തിറങ്ങിയതോടെ മോഹൻലാല്‍ ചിത്രത്തിന്റെ ആവേശം ചെറുതൊന്നുമല്ല. വാലിബനായി മോഹൻലാലിനെ കാണാൻ കാത്തിരിക്കാനാവുന്നില്ലെന്നാണ് സിനിമയുടെ ആരാധകര്‍ പറയുന്നത്. ഇപ്പോഴിതാ മലൈക്കോട്ടൈ വാലിബന്റെ ആവേശം അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗിലും പ്രതിഫലിക്കുകയാണ് എന്നാണ് പുതിയ റിപ്പോര്‍ട്ട്.
മണിക്കൂറുകള്‍ക്കുള്ളില്‍ മോഹൻലാലിന്റെ ചിത്രത്തിന്റെ ടിക്കറ്റുകള്‍ പ്രതീക്ഷിച്ചതിനപ്പുറമാണ് ആരാധകര്‍ ബുക്ക് ചെയ്തിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. മോഹൻലാലിന്റെ മലൈക്കോട്ടൈ വാലിബന്റെ അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് എണ്ണം ഒരു ലക്ഷം കടന്നതായാണ് ബുക്ക് മൈ ഷോയുടെ കണക്കായി സാമൂഹ്യ മാധ്യമത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. എന്തായാലും റിലീസിന് മികച്ച കളക്ഷൻ തന്നെയായിരിക്കും മലൈക്കോട്ടൈ വാലിബൻ നേടുക എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അത്രത്തോളം വലിയ ഹൈപ്പാണ് ലഭിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക