നമ്മുടെ ഭക്ഷണവിഭവങ്ങളിലെ ഒരു പ്രധാന ഘടകമാണ് ബ്രഡുകൾ. ഇത് പൊതുവെ മാവ് കൊണ്ട് ഉണ്ടാക്കുന്നതാണ്. പലതരത്തിലുള്ള ബ്രഡുകൾ ഇന്ന് ലഭ്യമാണ്. എന്നാൽ വളരെ എളുപ്പത്തിൽ രുചികരമായ മിൽക്ക് ബ്രഡ് വീട്ടിലുണ്ടാക്കിയാലോ.
ചേരുവകൾ
മൈദ – 2 3/4 കപ്പ്
പാൽ – 1/2 കപ്പ് നേരിയ ചൂടുള്ളത്
വെള്ളം – 3/4 കപ്പ് നേരിയ ചൂടുള്ളത്
യീസ്റ്റ് -1 1/2 ടീസ്പൂൺ (ഡ്രൈ ആക്റ്റീവ് ) ഇൻസ്റ്റന്റ് ആണെങ്കിൽ 1 ടീസ്പൂൺ
പഞ്ചസാര – 2 ടീസ്പൂൺ
പാൽപ്പൊടി – 2 ടേബിൾസ്പൂൺ
വെണ്ണ – 1 ടേബിൾസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
തയാറാക്കുന്ന വിധം
ഒരു ബൗളിൽ വെള്ളം, പാൽ, യീസ്റ്റ് പഞ്ചസാര, പാൽപ്പൊടി, വെണ്ണ എന്നിവ ചേർത്തിളക്കി 10 മിനിറ്റ് ഫെർമെന്റ് ആക്കാൻ വയ്ക്കുക.
അതിനു ശേഷം മാവും ആവശ്യത്തിന് ഉപ്പും ചേർത്ത് സ്പൂൺ കൊണ്ട് യോജിപ്പിക്കുക. മാവ് കൈ കൊണ്ട് ഒന്നുരുട്ടി എണ്ണ തേച്ചു അടച്ചു വയ്ക്കുക. ഒരു മൂന്ന് മണിക്കൂർ പൊങ്ങാൻ വയ്ക്കുക.
മൂന്ന് മണിക്കൂറിനു ശേഷം പൊങ്ങിയ മാവ് എടുത്തു മാവ് ഡസ്റ്റ് ചെയ്ത ചപ്പാത്തി പലകയിൽ വച്ച് രണ്ടു മൂന്ന് പ്രാവശ്യം മടക്കി ഒരു റൗണ്ട് ആക്കുക.
ബ്രഡ് പാനിൽ അല്ലെങ്കിൽ ഏതെങ്കിലും പാനിൽ വച്ച് ലെവൽ ചെയ്യുക.
45 മിനിറ്റ് പൊങ്ങാൻ വയ്ക്കുക. ഒരു ക്ലിങ് റാപ്പ് ഇട്ടു മൂടി വയ്ക്കാം (പകരം ടൗവൽ ഉപയോഗിക്കാം). ശേഷം അവ്നിൽ 180 ഡിഗ്രി പ്രീ ഹീറ്റ് ചെയ്യുക.
സ്റ്റൗ ടോപ്പിൽ ഒരു വലിയ പാത്രം പ്രീ ഹീറ്റ് ചെയുക. പാനിൽ പൊങ്ങിയ മാവിന്റെ മുകളിൽ തണുത്ത പാൽ ബ്രഷ് ചെയ്യുക.
അവ്നിൽ ടോപ് റാക്കിൽ 35 മിനിറ്റ് ബേക്ക് ചെയ്യുക. സ്റ്റൗവിൽ വച്ചാണ് ചെയ്യുന്നതെങ്കിൽ പാത്രത്തിൽ ഒരു ട്രേയ്ക്കു അഥവാ കമിഴ്ത്തിയ പ്ലേറ്റിനു മുകളിൽ പാൻ വച്ച് അടപ്പ് വച്ച് അടച്ചു മീഡിയം തീയിൽ 35 മിനിറ്റ് ബേക്ക് ചെയ്യുക.
ബേക്ക് ചെയ്ത ബ്രെഡിനു മുകളിൽ സ്വൽപം ബട്ടർ തേച്ചു ചൂടാറാൻ വയ്ക്കുക. ചൂടാറിയ ശേഷം മുറിച്ച് എടുക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക