അടുക്കള ജോലികൾ എളുപ്പമാക്കുന്നതിന് പച്ചക്കറികളും മറ്റും അരിഞ്ഞ് ഫ്രിഡ്ജിൽ വയ്ക്കുന്നവരുണ്ട്. അവ പിറ്റേ ദിവസം എടുത്താലും ഫ്രെഷായി തന്നെയിരിക്കും. അതുപോലെ തന്നെ തേങ്ങയും ചുരണ്ടി ഫ്രിഡ്ജിൽ വയ്ക്കാറുണ്ട്. ഇതും ഫ്രെഷായി തന്നെയിരിക്കും. എന്നാൽ തേങ്ങാ പാൽ ഫ്രിഡ്ജിൽ സൂക്ഷിക്കാമോ എന്നത് മിക്കവരുടെയും സംശയമാണ്.
എന്നാൽ ഇങ്ങനെ ചെയ്യുന്നത് ആരോഗ്യത്തിന് ഹാനികരമാണെന്നാണ് വിദഗ്ധർ പറയുന്നത്. രാവിലെ പിഴിഞ്ഞെടുത്ത തേങ്ങാപ്പാൽ അന്നു രാത്രിക്ക് മുമ്പു തന്നെ ഉപയോഗിക്കുന്നതാണ് നല്ലത്.
തേങ്ങാപ്പാൽ ബാക്കി വരികയാണെങ്കിൽ അടച്ച പാത്രത്തിലാക്കി ഫ്രീസറിൽ വയ്ക്കാം. ഇത് ഫ്രഷ് ആയി ഇരിക്കാൻ സഹായിക്കുന്നു. എന്നാൽ പിറ്റേദിവസം വളരെ വൈകി എടുത്ത് ഇത് ഉപയോഗിക്കുന്നത് ഒഴിവാക്കാൻ ശ്രദ്ധിക്കുക.
തേങ്ങാപ്പാൽ പുറത്ത് കുറച്ചു നേരം വച്ചാൽ പെട്ടന്ന് കേടുവരും. ഇതൊഴിവാക്കാനായി അടച്ചുറപ്പുള്ള പാത്രത്തിലാക്കി ഫ്രിഡ്ജിൽ വയ്ക്കാം. എന്നാൽ പെട്ടെന്ന് ഉപയോഗിക്കാൻ ശ്രമിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക