മുംബൈ: സഹപ്രവർത്തകരെ വെടിവെച്ച ശേഷം മണിപ്പൂരിൽ സൈനികൻ ആത്മഹത്യ ചെയ്തു. ആറ് സൈനികർക്കാണ് വെടിയേറ്റത്. പരിക്കേറ്റ സൈനികരെ ഇംഫാലിലെ സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം, വെടിയേറ്റവർ മണിപ്പൂർ സ്വദേശികളെല്ലെന്നും അഭ്യൂഹങ്ങൾ പ്രചരിപ്പിക്കരുതെന്നും പൊലീസ് വ്യക്തമാക്കി. വെടിവെയ്പ്പിനു പിന്നിലുള്ള കാരണം വ്യക്തമല്ല.
ഇന്ന് രാവിലെയാണ് സംഭവം നടക്കുന്നത്. ആസാം റൈഫിൾസ് ക്യാമ്പിലെസൈനികൻ തന്റെ സഹപ്രവർത്തകരെ വെടിവെച്ച ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക