ഇന്ത്യന്‍ വിപണിയില്‍ എസ്യുവികള് അവതരിപ്പിക്കുന്ന തരിക്കിലാണ് വാഹന നിര്‍മ്മാതാക്കള്‍. എങ്കിലും ഹാച്ച്ബാക്കുകളുടെ വില്‍പ്പന തുടരുമെന്നും വരും ദിവസങ്ങളില്‍ പുതിയ മോഡലുകള്‍ അവതരിപ്പിക്കുമെന്നും മാരുതി സുസുക്കി വ്യക്തമാക്കി. ഒരു പുതിയ ഇലക്ട്രിക് ഹാച്ച്ബാക്കും കമ്പനി ഒരുക്കുന്നുണ്ട്.
കഴിഞ്ഞ വര്‍ഷം ജപ്പാനില്‍ എത്തിയ പുതിയ മാരുതി സുസുക്കി സ്വിഫ്റ്റാണ് മാരുതിയില്‍ നിന്നുള്ള അടുത്ത വമ്പൻ ലോഞ്ച്. പുതിയ മാരുതി സുസുക്കി സ്വിഫ്റ്റ് ഇതിനകം തന്നെ രാജ്യത്ത് പരീക്ഷിച്ചിട്ടുണ്ട്. പുതിയ മോഡലിന് കാര്യമായ ഡിസൈന്‍ മാറ്റങ്ങളും പുതിയ ദസീരീസ് പെട്രോള്‍ എഞ്ചിനുമൊപ്പം പുതിയ ഇന്റീരിയറും ഉൾപ്പെടുത്തുന്നുണ്ട്.
പരിഷ്ക്കരിച്ച ഹേര്‍ടെക്റ്റ് പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ് ന്യൂ ജെനെറേഷൻ സുസുക്കി സ്വിഫ്റ്റ് ഹാച്ച്ബാക്ക്. ഇത് പുതിയ ജെന്‍ ഡിസയര്‍ സബ്-4 മീറ്റര്‍ സെഡാനും അടിസ്ഥാനമിടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക