പ്രമുഖ ടെക് കമ്പനിയായ ഗൂഗിളിന്റെ പിക്സല്‍-8 സീരീസ് ഫോണുകള്‍ ഇനി പുതിയ ലുക്കില്‍. പിക്സല്‍ 8, പിക്സല്‍ 8 പ്രോ ഫോണുകള്‍ മിന്റ് ഗ്രീന്‍ കളറിലും ലഭ്യമാക്കിയിരിക്കുന്നു.
മുന്‍പ് പിക്സല്‍ 8 ബ്ലാക്ക്, ഗ്രീന്‍, പിങ്ക് കളര്ഓപ്ഷനുകളിലും പിക്സല്‍ 8 പ്രോ ബ്ലാക്ക്, ബ്ലൂ കളര്‍ ഓപ്ഷനുകളിലാണ് എത്തിയിരുന്നത്.
പിക്സല്‍ 8 സീരീസിലെ രണ്ട് മോഡലുകള്‍ക്കും പുതിയ മിന്റ് നിറം ലഭ്യമാക്കിയിട്ടുണ്ട്. എന്നാല്‍ 128 ജിബി സ്റ്റോറേജ് വേരിയന്റുകള്‍ മാത്രമാണ് ഈ നിറത്തില്‍ ലഭ്യമാകുക.
കൂടുതല്‍ സ്റ്റോറേജുള്ള പിക്സല്‍ 8 സീരീസ് ഫോണുകള്‍ വേണമെന്നുള്ളവര്‍ക്ക് മുന്‍പ് ലഭ്യമായിരുന്ന കളര്‍ ഓപ്ഷനുകളിലൊന്ന് തെരഞ്ഞെടുക്കേണ്ടിവരും
ഗൂഗിൾ പിക്സലിന്റെ കുറഞ്ഞ വേരിയന്റ് താൽപ്പര്യമുള്ളവർക്ക് ഈ പുതിയ ഫോൺ മികച്ച ഓപ്ഷനാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക