കുഞ്ചാക്കോ ബോബൻ കേന്ദ്ര കഥാപാത്രമായി എത്തിയ ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റിയ താരമാണ് നടൻ രാജേഷ് മാധവൻ. താരം വിവാഹിതനാവുകയാണ് വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്.
‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിന്റെ അസോസിയേറ്റ് ഡയറക്ടർമാരിൽ ഒരാളായിരുന്ന ദീപ്തി കാരാട്ട് ആണ് രാജേഷിന്റെ വധു. നീണ്ട നാളത്തെ പ്രണയത്തിൽ ഒടുവിലാണ് ഇരുവരും വിവാഹിതരാകുന്നത്.
ഇരുവരുടെയും വിവാഹവാർത്ത പുറത്തുവന്നതോടെ നിരവധി പേരാണ് ഇരുവർക്കും ആശംസകളുമായി എത്തുന്നത്. “അങ്ങനെ അതുറപ്പിച്ചു” എന്ന അടിക്കുറിപ്പോടെ പങ്കുവെച്ച ചിത്രത്തിന് ‘ന്നാ താൻ കേസ് കൊട്’ ചിത്രത്തിൽ രാജേഷിന്റെ ജോഡിയായി എത്തിയ സുമലത ടീച്ചറും ആശംസകൾ അറിയിച്ച് എത്തി.
അമൃത ടിവിയിൽ അസിസ്റ്റന്റ് പ്രൊഡ്യൂസർ ആയുംഏഷ്യാനെറ്റ് ന്യൂസിൽ പ്രോഗ്രാം പ്രൊഡ്യൂസറായി ഒക്കെ ജോലി ചെയ്തിട്ടുള്ള രാജേഷ് സിനിമ അഭിനയത്തിലേക്ക് എത്തുന്നത് തികച്ചും അപ്രതീക്ഷിതമായാണ്. കാസർകോട് കൊളത്തൂർ സ്വദേശിയാണ് രാജേഷ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക