ഉത്തർ പ്രദേശിലെ കാൺപൂരിൽ ഉള്ള രാം ജാനകി ക്ഷേത്രത്തിന് നേരെ ബോംബ് ഭീഷണിയുമായി അജ്ഞാതർ. അയോധ്യയിലെ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠ കഴിഞ്ഞ് ഒരാഴ്ച പിന്നീടുമ്പോഴാണ് അജ്ഞാതർ ക്ഷേത്രമതിലുകളിൽ ഭീഷണി പോസ്റ്ററുകൾ പതിപ്പിച്ചിരിക്കുന്നത്.
സംഭവത്തിൽ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ക്ഷേത്രമതിലുകളിൽ ഒട്ടിച്ച നിലയിലും ക്ഷേത്ര പരിസരത്ത് പലയിടത്തായി ചിതറിക്കിടക്കുന്ന നിലയിലും ആയി ഭീഷണി സന്ദേശം അടങ്ങിയ പോസ്റ്ററുകൾ രാവിലെ ക്ഷേത്രത്തിൽ എത്തിയവരാണ് കണ്ടത്.
ബിജെപി നേതാവും ക്ഷേത്രത്തിന്റെ ട്രസ്റ്റിയുമായ രോഹിത് സാഹുവിനും ഭീഷണി സന്ദേശം അടങ്ങിയ കത്ത് ലഭിച്ചിട്ടുണ്ട്. ക്ഷേത്രംഭാരവാഹികൾ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പോലീസു പോസ്റ്ററുകൾ നീക്കം ചെയ്യുകയും ക്ഷേത്രത്തിനു ചുറ്റും സുരക്ഷ ഏർപ്പെടുത്തുകയും ചെയ്തു. സംഭവത്തിൽ ചെയ്ത പോലീസ് സ്റ്റേജ് ടിവി കേന്ദ്രീകരിച്ച് അന്വേഷണം നടത്തി വരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക