പട്ന: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് ഇന്ന് ബിഹാറിൽ. ഇന്നും നാളെയും ബിഹാറിൽ പര്യടനം നടത്തും. ഇൻഡ്യ മുന്നണി പാർട്ടി നേതാക്കൾ യാത്രയിലെത്തുമെന്നാണ് കോൺഗ്രസ് പ്രതിക്ഷ.
കിഷൻഗഞ്ചിലാണ് രാഹുലിന്റെ യാത്രയെ നേതാക്കൾ സ്വീകരിക്കുക. ബസിലും കാറിലും പദയാത്രയുമായാണ് ഇന്നത്തെ പര്യടനം. യാത്രയെ വൻ വിജയമാക്കാനാണ് കോൺഗ്രസ് ശ്രമം.
ഇന്‍ഡ്യാ സഖ്യത്തിലെ മറ്റ് പാർട്ടികളെ ഒപ്പം നിർത്തി ശക്തി കാണിക്കാനാണ് കോൺഗ്രസ് നീക്കം. തേജസ്വി യാദവ് അടക്കം ആർജെഡി നേതാക്കൾ യാത്രയിൽ അണിചേരും.
നിതീഷ് കുമാർ എൻഡിഐയിലേക്ക് ചേക്കേറിയതിന് പിന്നാലെ ബിഹാറിലെത്തുന്ന യാത്ര വലിയ പ്രതീക്ഷയോടെയാണ് ഇൻഡ്യ മുന്നണി കാണുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക