പത്തനംതിട്ട∙ പത്തനംതിട്ട-കോഴഞ്ചേരി റോഡില്‍ പച്ചക്കറി ലോറിയും പിക്കപ്പ് വാനും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ രണ്ടു പേർ മരിച്ചു.
നീലഗിരി സ്വദേശി അജിത്, പുന്നപ്ര സ്വദേശി അഖിൽ എന്നിവരാണ് മരിച്ചത്. ആലപ്പുഴ മുതുകുളം സ്വദേശി സുർജിത്തിന് ഗുരുതരമായി പരുക്കേറ്റു.
കുട്ടനാട് കണ്ണകി ക്രിയേഷൻസ് ഗാനമേള ട്രൂപ്പിന്റെ ലൈറ്റ് ആൻഡ് സൗണ്ട് വാഹനമാണ് ലോറിയുമായി കൂട്ടിയിടിച്ചത്. പിക്കപ്പ് പൂർണമായും തകർന്നു.
ഗാനമേള ട്രൂപ്പിന്റെ വാഹനത്തിലുണ്ടായിരുന്ന രണ്ടു പേരാണ് മരിച്ചതെന്നാണ് വിവരം. പച്ചക്കറി ലോറി കോഴഞ്ചേരിയിൽ നിന്നും പത്തനംതിട്ട ഭാഗത്തേക്ക് പോവുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക